കോന്നി വാർത്ത ഡോട്ട് കോം : ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശിനും കോന്നിയിലെ കോൺഗ്രസ്സ് നേതാവ് റോബിൻ പീറ്റർ എന്നിവർക്ക് എതിരെ കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ. കോണ്‍ഗ്രസ് സംരക്ഷണ സമിതിയുടെ പേരിലാണ് പോസ്റ്റർ .പ്രമാടം ,പൂംങ്കാവ് ,കോന്നി നാരായണപുരം ചന്ത , ആനകൂട് ഭാഗം , ചേരീമുക്ക് , ചൈനാ മുക്ക് ഭാഗം , വകയാര്‍ എട്ടാം കുറ്റി എന്നിവിടെ ആണ് പോസ്റ്റര്‍ പതിച്ചത്. റോബിന്‍ പീറ്ററിന്‍റെ വിശ്വസ്തര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു. ആറ്റിങ്ങല്‍ എംപി അടൂർ പ്രകാശിന്റെ ബിനാമിയാണ് റോബിൻ പീറ്ററെന്നും തെരഞ്ഞെടുപ്പിൽ റോബിൻ മത്സരിപ്പിക്കരുതെന്നുമാണ് പോസ്റ്ററിൽ പറയുന്നത്. കോന്നിയിൽ റോബിൻ പീറ്റർ ആയിരിക്കും മത്സരിക്കുകയെന്ന് ഇന്നലെ “കോന്നി വാർത്ത ഡോട്ട് കോം “റിപ്പോർട്ട് നൽകിയിരുന്നു. കോന്നിയിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാർട്ടിയിൽ പോര് രൂക്ഷമായി എന്നതിന് തെളിവാണ് ഈ പോസ്റ്ററുകൾ.…
Read More