കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ബലി കര്‍മ്മവും പത്തനംതിട്ട : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിന്റെ ഒരുക്കങ്ങള്‍ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പൂര്‍ത്തിയായി . ആത്മാക്കളെ ചാവിരുത്തിയിരിക്കുന്ന കാവാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്.ഇവിടെ പൂജകള്‍ അര്‍പ്പിക്കുക എന്നത് ഗംഗാ നദിയിലെ പുണ്യം പോലെയാണ്. പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ( 23/07/2017 ) വെളുപ്പിനെ 3.30 മുതല്‍ തുടക്കം കുറിക്കും . പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണം നടക്കും . പ്രകൃതി സംരക്ഷണ…
Read More