മോദിപുരം ഐഐഎഫ്എസ്ആറിൻ്റെ അവലോകന യോഗം സിടിസിആർഐ‌യിൽ സംഘടിപ്പിച്ചു

  ഉത്തർ പ്രദേശിലെ മോദിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമിം​ഗ് സിസ്റ്റം റിസർച്ച് എഐസിആർപി-ഐഎഫ്എസ്, എഐഎൻപി-ഒഎഫ് എന്നീ പദ്ധതികൾക്കു കീഴിൽ ഏറ്റെടുത്തിട്ടുള്ള സംയോജിത കൃഷി സമ്പ്രദായം, ജൈവ-പ്രകൃതി കൃഷി എന്നിവയുടെ 2018-2023 കാല‌യളവിലെ അവലോകന യോ​ഗം തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ​ഗവേഷണ സ്ഥാപനത്തിൽ (സിടിസിആർഐ) ജൂൺ 7, 8 തീയതികളിൽ സംഘടിപ്പിച്ചു. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന അവലോകന യോ​ഗമാണിത്. റാണി ലക്ഷ്മിബായ് കേന്ദ്ര കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അരവിന്ദ് കുമാർ, ബിസ്ര കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എ കെ സിം​ഗ്, സിഎസിപി അം​ഗം ഡോ. എൻ പി സിം​ഗ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തത്. സിടിസിആർഐ ഡയറക്ടർ ഡോ. ജി ബൈജു യോ​ഗം ഉദ്ഘാടനം ചെയ്തു. സിടിസിആർഐയിൽ വാണിജ്യവൽക്കരിച്ചിട്ടുള്ള നിരവധി സാങ്കേതിക വിദ്യകൾ,…

Read More