കോന്നി വാര്‍ത്ത ഡോട്ട് കോം : അറുപത് വയസിനു മുകളില്‍ പ്രായമായവര്‍ക്ക് റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ തയാറാക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഇതിനായി ജില്ലയില്‍ ഭാവിയില്‍ കൂടുതല്‍ റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ ആരംഭിക്കേണ്ടി വരുമെന്നും അതിനായി കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 36 ഓള്‍ഡ് ഏജ് ഹോമുകള്‍, നാലു മാനസിക, സാമൂഹ്യ പുനരധിവാസ കേന്ദ്രങ്ങള്‍, ആറ് ഭിന്നശേഷി സൗഹൃദ ഹോമുകള്‍, മൂന്ന് അഗതിമന്ദിരങ്ങള്‍, 38 അനാഥാലയങ്ങള്‍ എന്നിവ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വിലയിരുത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച പ്രൊഫോര്‍മ റിപ്പോര്‍ട്ട് ജില്ലാ സാമൂഹ്യ നീതി…
Read More