konnivartha.com : 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആർ.കെ സംവിധാനം ചെയ്ത ആവാസ വ്യൂഹമാണ് മികച്ച ചിത്രം. ജോജി എന്ന ചിത്രത്തിന് ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള അവാർഡ് സ്വന്തമാക്കി. ആർക്കറിയാം എന്ന ചിത്രത്തിലൂടെ ബിജു മേനോനും നായാട്ട്, മധുരം, തുറമുഖം, ഫ്രീഡംഫൈറ്റ് എന്നീ ചിത്രങ്ങളിലൂടെ ജോജു ജോർജ്ജും മികച്ച നടൻമാർക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഭൂതകാലത്തിലെ അഭിനയ മികവിന് രേവതി മികച്ച നടിയായി. ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദ് ആർ. കെ മികച്ച തിരക്കഥാകൃത്തായപ്പോൾ മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) ശ്യാം പുഷ്കരൻ പുരസ്കാരം നേടി. ജനപ്രീതി നേടിയ ചിത്രം ഹൃദയം. സജാസ് റഹ്മാൻ, ഷിനോസ് റഹ്മാൻ എന്നിവർ സംവിധാനവും ഷറഫുദ്ദീൻ ഇ.കെ നിർമാണവും നിർവഹിച്ച ചവിട്ട്, താര രാമനുജൻ സംവിധാനം ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച നിഷിദ്ധോ…
Read More