കോന്നി വാര്‍ത്ത ഡോട്ട് കോം : കരുതല്‍-മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ആദ്യദിനം പത്തനംതിട്ട ജില്ലയിലെ തൊഴിലിടങ്ങളും ഓഫീസുകളും സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരും അംഗങ്ങളും സെക്രട്ടറിമാരും, മറ്റ് സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട ഓഫീസ് മേലധികാരികളും ഉടമകളും ശുചീകരണത്തിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ഡിഎംഒ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരം ശുചീകരിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്, ശുചിത്വ മിഷന്‍ അസിസ്റ്റന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും തിരുവല്ല ക്രിസ് ഗ്ലോബലിന്റെ ഹരിത സഹായ സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് കളക്ടറേറ്റ് പരിസരം വൃത്തിയാക്കി. മണ്ണില്‍ അലിഞ്ഞുചേരാത്ത വസ്തുക്കള്‍ പ്രത്യേകം നീക്കം ചെയ്തു. പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നിലെ റോഡ്…
Read More