കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂള്‍ : വിരമിച്ചവര്‍ക്ക് യാത്രയയപ്പ് നൽകി

  KONNI VARTHA.COM : : കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച ഹെഡ് മിസ്ട്രെസ് ശശികല വി നായർ,അധ്യാപകരായ എസ് സന്തോഷ്‌ കുമാർ,സജി വർഗീസ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് പി ആർ സുധാകുമാർ തുടങ്ങിയവർക്ക് യാത്ര അയപ്പ് നൽകി. യാത്ര അയപ്പ് സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജിജി സജി ഉത്ഘാടനം ചെയ്തു.   സ്കൂൾ പി റ്റി എ പ്രസിഡന്റ് മനോജ്‌ പുളിവേലിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉപഹാര സമർപ്പണവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു. നാരി ശക്തി പുരസ്‌കാര ജേതാവ് ഡോ എം എസ് സുനിൽ മുഖ്യ പ്രഭാഷണം നടത്തി.   കോന്നി ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്‌, ആർ വി എച്ച് എസ് മാനേജർ എൻ മനോജ്‌, വിദ്യാർത്ഥി പ്രതിനിധി…

Read More