തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലെ ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവല്ല നിയോജകമണ്ഡലത്തിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി യിലേയും വെള്ളപ്പൊക്ക ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അഡ്വ.മാത്യു.ടി തോമസ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേര്‍ന്നു. നിയോജക മണ്ഡലത്തിനു കീഴില്‍വരുന്ന എല്ലാ പഞ്ചായത്തുകളിലേയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പഞ്ചായത്തുകളുടെ ആവശ്യങ്ങള്‍ ആരായുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ യോഗത്തില്‍ തീരുമാനമായി. രണ്ടു ദിവസത്തില്‍ ഒരിക്കല്‍ അതത് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പുകളിലെത്തി പരിശോധന നടത്തും. ഇതിനാവശ്യമായ വാഹനസൗകര്യം അതത് പഞ്ചായത്തുകളുടെ സഹകരണത്തോടെ ലഭ്യമാക്കണം. അതോടൊപ്പം മഴക്കാല രോഗ പ്രതിരോധത്തിനായി ആരോഗ്യ കേന്ദ്രങ്ങളില്‍ എലിപ്പനി പ്രതിരോധ ഗുളികകള്‍, ഒ.ആര്‍.എസ്, ബ്ലീച്ചിംങ് പൗഡര്‍ എന്നിവ എത്തിക്കാനും തീരുമാനമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പാചകം ചെയ്യാന്‍ ആവശ്യമായ ഗ്യാസ് സിലിണ്ടറുകള്‍ മുടക്കം വരാതെ എത്തിക്കാനുള്ള…

Read More