സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്‌കാരം സമ്മാനിച്ചു

  konnivartha.com: സംസ്ഥാനത്തെ വനവാസികളുടെ ഉന്നമനം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പ്രമുഖ ജീവകാരുണ്യ കൂട്ടായ്മ ‘സ്നേഹപ്പച്ച’ യുടെ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച ജനപ്രതിനിധിയ്ക്കായി ഏർപ്പെടുത്തിയ സ്നേഹപ്പച്ച ‘ജനമിത്ര’ പുരസ്‌കാരം കേരള നിയമസഭ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനു സമ്മാനിച്ചു.   അതിവേഗചിത്രകാരനും ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവുമായ ഡോ. ജിതേഷ്ജി, സ്നേഹപ്പച്ച ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ രേഖ സ്നേഹപ്പച്ച എന്നിവർ ചേർന്നാണ് ചിറ്റയം ഗോപകുമാറിന് പുരസ്‌കാരസമർപ്പണം നിർവഹിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്നേഹപ്പച്ച അഞ്ചാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഡോ. അടൂർ രാജൻ, പ്രഗതി സ്കൂൾ മാനേജർ ടി. ആർ. സുരേഷ്, സംഗേഷ്.ആർ. നായർ, ഗാന്ധിഭവൻ…

Read More

പുരസ്ക്കാര സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

  konnivartha.com: സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ നാലാമത് വാര്‍ഷികവും വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന പ്രതിഭകള്‍ക്ക് ഉള്ള പുരസ്ക്കാര വിതരണവും ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്ക് ഉള്ള പഠനോപകരങ്ങളുടെ വിതരണവും മെഡിക്കല്‍ ക്യാമ്പും നടന്നു . വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു . സ്നേഹപച്ച ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ രേഖ സ്നേഹപച്ച സ്വാഗതം പറഞ്ഞു . മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്‌കാരം കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിനും മികച്ച നവാഗത നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്ക്കാരം റാന്നി എം എല്‍ എ അഡ്വ പ്രമോദ് നാരായണന്‍ എന്നിവര്‍ ഏറ്റു വാങ്ങി . സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി ,ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ ,പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ്…

Read More