konnivartha.com : പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ച ഏഴ് ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവില്‍ ലൈസന്‍സികളെ നിയമിക്കുന്നത് സംവരണ വിഭാഗങ്ങളായ പട്ടികജാതി /പട്ടികവര്‍ഗ /ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും. ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ഇറക്കിയിരിക്കുന്ന താലൂക്ക് /റേഷന്‍ കട നമ്പര്‍ /പഞ്ചായത്ത് /വില്ലജ് /സ്ഥലം -വിഭാഗം എന്നിവ താഴെ കാണിച്ചിരിക്കും പ്രകാരമാണ്. റോട്ടേഷന്‍ ചാര്‍ട്ട് പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിനു ഒഴിവ് നീക്കി വെയ്ക്കുകയും എന്നാല്‍ ആ വാര്‍ഡില്‍ പട്ടികവര്‍ഗ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ടി പട്ടികവര്‍ഗ ഒഴിവ് ക്യാരി ഫോര്‍വേഡ് ചെയ്ത് പിന്നീട് ജില്ലയിലെ ഏതെങ്കിലും ഒരു വാര്‍ഡില്‍ പട്ടിക വര്‍ഗ ജനസംഖ്യ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ അധികരിക്കുകയാണെങ്കില്‍ അവിടെ ഉണ്ടാകുന്ന ഒഴിവിലേക്ക് ക്യാരി ഫോര്‍വേഡ് ചെയ്ത ഒഴിവ്…
Read More