konnivartha.com: വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ (ലാൻഡ്സ്കെയ്പ്) കണ്ടെത്തി.പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില് ഉള്പ്പെടുത്തി . വനംവകുപ്പ് നടത്തിയ പഠനത്തില് ആണ് 12 ഭൂപ്രദേശങ്ങൾ ഉള്പ്പെട്ടത് . വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില് സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര് ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില് പഠനം നടന്നു . റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള് ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ.12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി .മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും .പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും . നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന ,കാട്ടുപന്നി ,പുലി…
Read Moreടാഗ്: ranni
പുനലൂര് കലഞ്ഞൂര് കോന്നി കുമ്പഴ റാന്നി റോഡില് വാഹനാപകടങ്ങള് :അമിത വേഗത
konnivartha.com: പുനലൂര് മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര് മുതല് റാന്നി വരെയുള്ള റോഡില് അടിക്കടി വാഹന അപകടം . മഴ കൂടി ഉണ്ടെങ്കില് അതിലും വലിയ അപകടാവസ്ഥ . റോഡു പണിയുടെ അശാസ്ത്രീയത ഒരു വശത്ത് ചോദ്യം ചെയ്യുമ്പോള് വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് അപകടത്തിനു കാരണം എന്ന് പറയേണ്ടി ഇരിക്കുന്നു . റോഡു പണികളുടെ പൂര്ത്തീകരണം പല ഭാഗത്തും കഴിഞ്ഞു എങ്കിലും ചില സ്ഥലങ്ങളില് റോഡു പണികള് തീര്ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികള് കെ എസ് ടി പി യുടെ പൊന്കുന്നം ഓഫീസില് ലഭിച്ചിരുന്നു .അതിന്റെ അടിസ്ഥാനത്തില് കോന്നി പൂവന്പാറയില് അടക്കം ഉള്ള സ്ഥലത്ത് അധികൃതര് പരിശോധന നടത്തിയിരുന്നു . കോന്നി ടൌണില് ഏറ്റെടുത്ത ഭൂമി പൂര്ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട് . ഓടകള് പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല് മഴക്കാലത്ത്…
Read Moreറാന്നി എസ് സി സ്കൂളിലേക്ക് നിര്മിച്ച പാലത്തിന്റെ ഉദ്ഘാടനം നടന്നു
വികസന പ്രവര്ത്തനങ്ങള് നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി : മന്ത്രി റോഷി അഗസ്റ്റിന് konnivartha.com: വികസന പ്രവര്ത്തനങ്ങള് നടപ്പിലാക്കേണ്ടത് നാടിന്റെ ആവശ്യം മനസിലാക്കി വേണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. സംസ്ഥാന സര്ക്കാരിന്റെ മൈനര് ഇറിഗേഷന് വകുപ്പിന്റെ 2022 -23 വര്ഷത്തെ പ്ലാന് ഫണ്ടില് ഉള്പ്പെടുത്തി 24.88 ലക്ഷം രൂപ ചെലവഴിച്ച് പുനലൂര് – മൂവാറ്റുപുഴ സംസ്ഥാന പാതയില് നിന്നും റാന്നി എസ് സി സ്കൂളിലേക്ക് നിര്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂളിലേക്കുള്ള റോഡും പ്രവേശന കവാടവും അപകടരഹിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്മിച്ചത്. സ്കൂളില് നിന്നും പുനലൂര് – മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്ത് വലിയ തോടിന് കുറുകെയുള്ള പഴയ പാലത്തിന് പകരമാണ് പുതിയ പാലം നിര്മ്മിച്ചത്. തകര്ന്ന് വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ നേരത്തെ ഉണ്ടായിരുന്നത്. പാലത്തിന്റെ…
Read Moreതേക്ക് മരങ്ങളില് ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി:ദേഹത്ത് വീണാല് ചൊറിച്ചില്
konnivartha.com: കേരളത്തിലെ വനം ഡിവിഷനുകളിലെ തേക്കു പ്ലാന്റേഷനുകളിൽ ഇലതീനിപ്പുഴുക്കളുടെ ആക്രമണമേറി. കോന്നി ,റാന്നി മേഖലകളിലെ തേക്ക് മരങ്ങളില് ആണ് പുഴുശല്യം കൂടിയത് . ചൂട് കൂടുന്ന അവസ്ഥയില് ആണ് പുഴുക്കളുടെ ശല്യം കൂടുന്നത് .മെയ് മാസങ്ങളിലാണ് ഇലതീനിപ്പുഴുക്കൾ തേക്കുകളെ ബാധിക്കുന്നത് തേക്കിന്റെ തളിരിലകൾ തിന്നു നശിപ്പിക്കുന്നതിലൂടെ ചില മരങ്ങള് ഉണങ്ങി വനം വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുന്നതായാണ് അറിയുന്നത് . ഈ പുഴുക്കള് കൂട്ടമായി തളിര് ഇലകള് തിന്നു നശിപ്പിക്കുന്നു .ഇങ്ങനെ ഉണങ്ങിയ നിരവധി മരങ്ങള് കോന്നി അരുവാപ്പുലം തേക്ക് തോട്ടത്തില് കാണാന് കഴിയും . കൂടുകെട്ടി ഇലകൾ പൂർണ്ണമായി തിന്നു തീർക്കുകയും പിന്നാലെ വലയിലൂടെ താഴേക്ക് ഊർന്നിറങ്ങി പരിസരമാകെ പടരുകയും ചെയ്യുന്ന പുഴുക്കളാണിത്. പുഴുക്കൾ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിയുകയും തടിക്കുകയും ചെയ്യും. രാവിലെ ആണ് പുഴുക്കളുടെ ശല്യം ഏറെ ഉള്ളത് . ഇരുചക്ര വാഹനത്തിലെ യാത്രികര്…
Read Moreപത്തനംതിട്ട ജില്ലയിലെ വന മേഖലയില് കാട്ടാനകള് അടിക്കടി ചരിയുന്നതില് അസ്വാഭാവികത
konnivartha.com: കോന്നി നടുവത്തുംമുഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കിഴക്കേ വെള്ളംതെറ്റി ഭാഗത്ത് കാട്ടാനയുടെ ജഡം കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധനകൾ നടന്നു. കോന്നി ഡി എഫ് ഒയുടെ കീഴില് ഉള്ള നടുവത്തുംമുഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ ,വനം വകുപ്പ് വെറ്റിനറി ഡോക്ടർ ശ്യം ചന്ദ്രൻ,പാടം, മണ്ണാറപ്പാറ വനം സ്റ്റേഷൻ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. വെളളം തെറ്റി ഭാഗത്ത് വന മേഖലയിലെ തോട്ടിലാണ് പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ അവശിഷ്ടങ്ങൾ ഇന്നലെ കണ്ടെത്തിയത്. രണ്ടാഴ്ചയോളം പഴക്കം ഉണ്ടെന്നും സ്വാഭാവിക മരണമാണെന്നുമാണ് നിഗമനം.ആനയുടെ ശരീരം പൂർണ്ണമായും അഴുകിയ നിലയിലാണ്.അവശിഷ്ടങ്ങൾ പ്രദേശത്ത് തന്നെ സംസ്കരിച്ചു.അടുത്തിടെ കോന്നിയുടെ വിവിധ വനം സ്റ്റേഷനുകളുടെ പരിധികളിൽ ആനകൾ ചരിയുന്നതിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. പത്തനംതിട്ട ജില്ലയിലെ പ്രധാന രണ്ടു വനം ഡിവിഷനുകള് ആണ് കോന്നി ,റാന്നി എന്നിവ…
Read Moreസമ്പൂര്ണ കുടിവെള്ള പദ്ധതി; റാന്നി മണ്ഡലത്തിന് അനുവദിച്ചത് 600 കോടി: മന്ത്രി റോഷി അഗസ്റ്റിന്
konnivartha.com: റാന്നി നിയമസഭാ മണ്ഡലത്തില് സമ്പൂര്ണ കുടിവെള്ള പദ്ധതികള്ക്കായി ഇതുവരെ 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ ആദ്യ ഘട്ട നിര്മാണോദ്ഘാടനം കൊറ്റനാട് ട്രിനിറ്റി മര്ത്തോമ പാരീഷ് ഹാളില് നിര്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യം. ജലജീവന് മിഷന് സംസ്ഥാനത്ത് മികച്ച രീതിയില് നടപ്പിലാക്കി വരികയാണ്. സര്ക്കാര് 18.5 ലക്ഷം പുതിയ കണക്ഷനുകള് കഴിഞ്ഞ വര്ഷങ്ങളില് നല്കിയിട്ടുണ്ട്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്ത്തിയാക്കും. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 4706 കുടുംബങ്ങള്ക്ക് പ്രവര്ത്തനക്ഷമമായ ഗാര്ഹിക കുടിവെള്ള കണക്ഷന് നല്കുന്നതിന് ജല് ജീവന് മിഷന് വഴി 50.51 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പ്രവൃത്തിയുടെ പൂര്ത്തീകരണത്തോടെ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. അഡ്വ.പ്രമോദ് നാരായണ്…
Read Moreനാട്ടിലിറങ്ങിയ കടുവയെ വെടിവെച്ച് കൊല്ലണം : റാന്നി എംഎൽഎ
‘കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണം, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല’; റാന്നി എംഎൽഎ പ്രമോദ് നാരായൺ konnivartha.com : കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവിടണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ. പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു. നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. വെടിവച്ചു കൊല്ലാൻ വേണ്ട ഉത്തരവിനായി നടപടി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .പെരുനാട് വടശേരിക്കര മേഖലയിൽ തുടർച്ചയായി കടുവയുടെ ആക്രമണം ഉണ്ടാകുന്നു, നിരീക്ഷണം നടത്തിയിട്ട് പ്രയോജനമില്ല. കടുവയ്ക്കായി വനപാലകർ നടത്തിയ തിരച്ചിൽ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വച്ചു. ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ തിരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി.എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോവുകയാണ് ചെയ്യുന്നത് .സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവ സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഭീഷണിയാകും. ഈ…
Read Moreആംബുലൻസ് അടിച്ചുതകർത്ത പഞ്ചായത്ത് ജീവനക്കാരായ പ്രതികൾ പിടിയിൽ
konnivartha.com/പത്തനംതിട്ട : വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് കമ്പുകൊണ്ട് അടിച്ചുതകർത്ത കേസിൽ പഞ്ചായത്ത് ജീവനക്കാരായ രണ്ടു പേർ പിടിയിൽ. വടശ്ശേരിക്കര ബംഗ്ലാകടവ് മധുമല വീട്ടിൽ ശിവരാമൻ നായരുടെ മകൻ ഗോപിനാഥൻ (62), വടശ്ശേരിക്കര ഇടക്കുളം പള്ളിക്കമുരുപ്പ് ചിറമുടി പുത്തൻപറമ്പ് വീട്ടിൽ തോമസിന്റെ മകൻ വിജയനെന്നു വിളിക്കുന്ന മാർക്കോസ് തോമസ് (60) എന്നിവരാണ് ഇന്നലെ രാത്രി പെരുനാട് പോലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 6 മണിക്ക് വടശ്ശേരിക്കര ഗ്രാമപ്പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ച് കയറിയ പ്രതികൾ, ഷെഡിനുള്ളിൽ നിർത്തിയിട്ട പഞ്ചായത്ത് വക പാലിയേറ്റീവ് കെയറിനായി ഉപയോഗിക്കുന്ന ആംബുലൻസിന്റെ ഗ്ലാസ് കമ്പുകൾ കൊണ്ട് അടിച്ചു തകർക്കുകയായിരുന്നു. ഗോപിനാഥൻ നായർ പഞ്ചായത്തിലെ സ്ഥിരം ജീവനക്കാരനും, മാർക്കോസ് തോമസ് താൽക്കാലിക ജീവനക്കാരനുമാണ്. 10000 രൂപയുടെ നഷ്ടം പഞ്ചായത്തിന് സംഭവിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത പെരുനാട് പോലീസ്, ഇൻസ്പെക്ടർ രാജിവ്…
Read Moreഎംഎല്എയുടെ അടിയന്തിര ഇടപെടല്; തിരുവാഭരണ പാതയില് പാലവും വെളിച്ചവും
KONNIVARTHA.COM : അഡ്വ. പ്രമോദ് നാരായണ് എംഎല്എയുടെ അടിയന്തര ഇടപെടലില് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കി വെളിച്ചവും പാലവും. കീക്കൊഴൂര് പേരുച്ചാല് പാലത്തിന് സമീപം തിരുവാഭരണപാതയില് തകര്ന്ന പാലത്തിനു പകരം പുതിയ പാലവും പേരുച്ചാല് പാലത്തിന്റെ അയിരൂര് കരയില് മിനി മാസ്റ്റ് ലൈറ്റും അടിയന്തരമായി നല്കിയതാണ് തിരുവാഭരണ ഘോഷയാത്ര സുഗമമാക്കിയത്. പമ്പാ നദിയോട് ചേര്ന്നുള്ള തിരുവാഭരണ പാതയില് തോടിന് കുറുകെയുണ്ടായിരുന്ന പാലം 2018ലെ മഹാപ്രളയത്തിലാണ് ഒലിച്ചു പോയത്. തുടര്ന്ന് പഞ്ചായത്ത് താല്ക്കാലിക പാലം നിര്മിച്ച് അതിലൂടെയാണ് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിരുന്നത്. തിരുവാഭരണ ഘോഷയാത്ര തിരുവാഭരണ പാതയില് കൂടി തന്നെ പോകണം എന്ന ആവശ്യം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. സന്തോഷ് എംഎല്എയുടെ ശ്രദ്ധയില്പ്പെടുത്തി. തുടര്ന്നാണ് എംഎല്എ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് ഇവിടെ പുതിയ പാലം വേണമെന്ന് അഭ്യര്ഥിച്ചത്. മന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടര്ന്ന് 19 ലക്ഷം രൂപ…
Read Moreഗതാഗത നിയന്ത്രണം
konnivartha.com : മേലുകര-റാന്നി ബ്ലോക്ക്പടി റോഡില് നാളെ ( 26/10/2022) മുതല് അറ്റകുറ്റപണികള് ആരംഭിക്കുന്നതിനാല് ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര് അറിയിച്ചു.
Read More