അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു: മന്ത്രി ജി.ആര്. അനില്‍ konnivartha.com : സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇതുവരെ അറുപതിനായിരത്തില്‍ അധികം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞുവെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും പട്ടയം ലഭിക്കാനുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അത് വിതരണം ചെയ്യും. പട്ടയം, ചികിത്സാ സഹായങ്ങള്‍ ആവശ്യങ്ങള്‍ക്കായി കരുതലും കൈത്താങ്ങും അദാലത്തിലെത്തുന്നവരുടെ പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തും. അത്തരം കാര്യങ്ങളില്‍ യാതൊരു ആശങ്കയുടേയും ആവശ്യമില്ല. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലൂടെ പരിഹാരം കാണാന്‍ സാധിച്ചത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ നടന്ന അഞ്ച് താലൂക്ക് തല അദാലത്തിലൂടെ 1271 പരാതികള്‍ക്കാണ് ഉടനടി പരിഹാരം…
Read More