റാന്നി താലൂക്ക് ആശുപത്രിയിലെ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  konnivartha.com : പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട രോഗിയായ വനിതയോട് കൈക്കൂലി വാങ്ങിയ റാന്നി താലൂക്ക് ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ ചാര്‍ളി ചാക്കോയെ സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യവകുപ്പ് ഉത്തരവായി. കഴിഞ്ഞ ജൂലൈയിലാണ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയില്‍ നിന്നും ഡോക്ടര്‍ കൈക്കൂലി വാങ്ങിയ സംഭവമുണ്ടായത്. അനിത എന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി ഹെര്‍ണിയ സംബന്ധമായ അസുഖത്തിനാണ് ആശുപത്രിയില്‍ എത്തിയത്. ഓപ്പറേഷന്‍ ഡേറ്റ് നല്‍കുന്നതിന് അനിതയുടെ ഭര്‍ത്താവില്‍ നിന്നും ഡോക്ടര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഈ തുക നല്‍കാന്‍ കഴിയാത്തതിനാല്‍ നിരവധി തവണ ഡോക്ടര്‍ ഓപ്പറേഷന്‍ മാറ്റിവയ്ക്കുകയുണ്ടായി. തുടര്‍ന്ന് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് 2000 രൂപ ഡോക്ടര്‍ക്ക് നല്‍കിയ ശേഷമാണ് രോഗിക്ക് ഓപ്പറേഷന്‍ തീയതി നല്‍കിയത്. ഈ വിവരം ശ്രദ്ധയില്‍പ്പെട്ട റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ ഈ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് കത്ത് നല്‍കി.…

Read More