വനാതിർത്തിയിലെ വീടുകളില്‍നിന്ന് ഭക്ഷണ മോഷണം പതിവ് : ഊര്‍ജിത അന്വേഷണം

  konnivartha.com: റാന്നി വനം ഡിവിഷന്‍റെ ഭാഗമായ ഗൂഡ്രിക്കൽ,വടശേരിക്കര റേഞ്ചുകളിൽപ്പെട്ട സീതത്തോട് വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ വീടുകളിൽനിന്ന് നിരന്തരം ഭക്ഷണ സാധനങ്ങൾ മോഷണം പോകുന്ന സംഭവത്തെക്കുറിച്ചുള്ള പരാതിയില്‍ പോലീസും വനം വകുപ്പും അന്വേഷണം വ്യാപിപ്പിച്ചു .   വീടുകളില്‍ നിന്നും ഭക്ഷണ സാധനവും ഭക്ഷണവും ചോദിച്ചു വാങ്ങുകയും ആളില്ലാ വീടുകളില്‍ നിന്നും ഭക്ഷണം എടുത്തു കൊണ്ട് പോകുന്നതും വയനാട് അടക്കമുള്ള സ്ഥലങ്ങളില്‍ സജീവമായ മാവോയിസ്റ്റ് ബന്ധം ഉള്ള ആളുകളുടെ സ്ഥിരം രീതിയായതിനാല്‍ സീതത്തോട്‌ വനമേഖല കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം നടത്തുവാന്‍ ആണ് അന്വേഷണ വിഭാഗങ്ങളുടെ തീരുമാനം . ഏതാനും നാളുകളായി സീതത്തോട് വന മേഖലയിലെ വീടുകളില്‍ നിന്നും ഭക്ഷണവും ഭക്ഷണ സാധനങ്ങളും മോഷണം പോകുന്നു .മറ്റു വിലപിടിപ്പ് ഉള്ള സാധനങ്ങള്‍ മോഷണം പോയിട്ടില്ല .ഇതാണ് മാവോയിസ്റ്റ് സാന്നിധ്യത്തില്‍ നാട്ടുകാര്‍ ആശങ്ക പ്രകടിപ്പിക്കുന്നത് . ഏതാനും മാസമായി അരി…

Read More

ചിറ്റാർ സീതത്തോട് മേഖലയില്‍ കാട്ടാനശല്യം : അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

  konnivartha.com: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ…

Read More

കർഷകര്‍ റാന്നി ഡിഎഫ്ഓ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

  konnivartha.com: വന്യമൃഗങ്ങളിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ പാർലമെൻ്റിന് മുമ്പിൽ നടന്ന പ്രതിഷേധധർണയുടെ ഭാഗമായി കർഷക സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാന്നിയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകര്‍ റാന്നി ഡിഎഫ്ഓ മാർച്ചില്‍ അണിനിരന്നു . കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക എന്ന ആവശ്യം മുന്‍ നിര്‍ത്തി വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി.റാന്നിയിലെ മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകരാണ് സമരത്തിൽ അണിനിരന്നത് റാന്നി ഡിഎഫ്ഓ മാർച്ച് കേരള കർഷകസംഘം സംസ്ഥാന വർക്കിങ്‌ കമ്മിറ്റിയംഗം എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ വലിയ പാലത്തിന് സമീപത്തു നിന്നാണ് ഡിഎഫ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ബാബു കോയിക്കലേത്ത് അധ്യക്ഷനായി. റാന്നി ഏരിയ സെക്രട്ടറി അഡ്വ. കെ പി…

Read More

വലിയകാവില്‍ മാലിന്യം കാട് കയറി വനരോദനം കേള്‍ക്കാതെ വനപാലകര്‍

  മലയോര റാണി യായ റാന്നിക്ക് പൊന്നാട ചാര്‍ത്തിക്കൊണ്ട് ഒഴുകുന്നു പുണ്യ നദി പമ്പ .റാന്നി യുടെ പേരിലെ പെരുമ ഉള്ളിലേക്ക് ഇറങ്ങിയാല്‍ കാണില്ല.വനപാലകര്‍ റാന്നിയുടെ പേരും പെരുമയും ദുര്‍ഗന്ധ പൂരിതമാക്കുന്നു .റാന്നി പട്ടണത്തില്‍ നിന്നും ഏറെ അകലെയല്ല വലിയ കാവ് വനം .ഏക്കര്‍ കണക്കിന് വ്യാപിച്ചു കിടക്കുന്ന വലിയകാവ് പൊന്തന്‍ പുഴ വനം ഇന്ന് വ്യാപകമായ മാലിന്യ കൂമ്പാരമായി മാറി .പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കൊണ്ടുവന്ന് തള്ളാന്‍ ഉള്ള ഇടമായി വലിയകാവ് -പൊന്തന്‍പുഴ വനം മാറിക്കഴിഞ്ഞു.റാന്നി ,മണിമല എന്നീ സ്ഥലത്തുള്ള വ്യാപാരികളില്‍ ചിലരാണ് ഈ വനത്തെ മാലിന്യത്തിന്‍റെ കേന്ദ്രമാക്കിയത് .മൂക്ക് പൊത്താതെ ആര്‍ക്കും ഇത് വഴി കടന്നു പോകാന്‍ കഴിയില്ല .വനത്തിലൂടെ കടന്നു പോകുന്ന റോഡിന് ഇരു വശവും മണ്ണില്‍ അലിഞ്ഞു ചേരാന്‍ വര്‍ഷങ്ങള്‍ എടുക്കുന്ന പ്ലാസ്റ്റിക്,തെര്‍മ്മോ ക്കോള്‍ എന്നിവയുടെ വന്‍ ശേഖരമാണ് കാണാന്‍ കഴിയുന്നത്‌.ഈ…

Read More