konnivartha.com; എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്, ഇപ്പോഴിതാ പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പ്രിത്വിരാജ് സുകുമാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. കണ്ടതിൽ നിന്ന് വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു.എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പ്രിത്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ…
Read Moreടാഗ്: Ramoji Film City
മാധ്യമ–സിനിമാരംഗത്തെ കുലപതി റാമോജി റാവു (87) അന്തരിച്ചു
റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഇടിവി നെറ്റ്‌വർക്ക് തലവനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ മാസം അഞ്ചിന് റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിലെ ഒരു കാർഷിക കുടുംബത്തിൽ ജനിച്ച റാവു. റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും വിവിധ മാധ്യമസ്ഥാപനങ്ങളുടെ തലവനുമാണ്. ഈടിവി, ഈനാട് മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. 1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവിസിൻ്റെ സ്ഥാപകനായ രാവുവിനെ തേടി ദേശീയ ചലച്ചിത്ര അവാർഡുകളും ഫിലിം ഫെയർ അവാർഡുകളുമെത്തിയിട്ടുണ്ട്. നാല് തവണ ഫിലിം ഫെയർ അവാർഡ് റാവുവിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തതിയാണ് റാവു.ലോകത്തിലെ ഏറ്റവും വലിയ ഇൻ്റഗ്രേറ്റഡ് ഫിലിം സിറ്റിയായ റാമോജി ഫിലിം സിറ്റി, ടിവി…
Read More