രാമായണ മാസാചരണത്തിന് ചിക്കാഗോ ഗീതാ മണ്ഡലത്തിൽ ശുഭാരംഭം

  ജോയിച്ചന്‍ പുതുക്കുളം konnivartha.com/ ചിക്കാഗോ: രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തിൽ ഭാഗവതശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരി രാമായണപാരായണ യജ്‌ഞം ഉത്‌ഘാടനം ചെയ്തു. ഹൈന്ദവസംസ്കൃതിയുടെയും ആദ്ധ്യാത്മിക പാരമ്പര്യത്തിന്റെയും ആരാധനാ ക്രമത്തിന്റെയും ആകെത്തുകയാണ് രാമായണം. അതുപോലെ തന്നെ രാമായണത്തെ എങ്ങും, എവിടെയും ഉത്കൃഷ്ടമാക്കുന്നത് അതിലെ സാര്‍വ്വ ലൗകീകമായ ധര്‍മ്മബോധത്തിന്റെ പ്രസക്തി തന്നെയാണ് എന്നും, മനുഷ്യ മനസ്സില്‍ സംഭൂതമാകുന്ന സംശുദ്ധിയുടെയും ചപലതകളുടെയും അനന്തരഫലങ്ങള്‍ ഏതൊക്കെയെന്നു ഉദാഹരണങ്ങളിലൂടെ രാമായണ കവ്യം വ്യക്തമാക്കുന്നു എന്നും ആചാര്യൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം വളരെ വിപുലമായ രീതിയിൽ ആണ് ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് രാമായണപാരായണ യജ്‌ഞം സംഘടിപ്പിച്ചത്. അതിനാൽ തന്നെ ഈ വർഷത്തെ രാമായണപാരായണ യജ്‌ഞം പങ്കെടുക്കുവാൻ ചിക്കാഗോയിൽ നിന്നും ചിക്കഗോക്ക് പുറത്തു നിന്നും വളരെ അധികം ഭക്തർ വന്നിരുന്നു. രാമായണ…

Read More