റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച നവകേരള എക്‌സ്പ്രസ് എന്ന പേരിലുള്ള സഞ്ചരിക്കുന്ന പ്രദര്‍ശനവും കലാജാഥയും റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റാന്നി നിയോജകമണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. റാന്നി നിയോജകമണ്ഡലത്തിന് ബജറ്റിലൂടെ 200 കോടിയില്‍ അധികം രൂപ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ചു. ഇതിനു പുറമേ, നാനൂറു കോടിയിലധികം രൂപയുടെ പദ്ധതികളാണ് ബജറ്റിലൂടെ ലഭിക്കാന്‍ പോകുന്നത്. റാന്നി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം പൂര്‍ത്തിയാകുകയാണ്. റാന്നിക്ക് പുതിയ ഡയാലിസിസ് സെന്റര്‍ സര്‍ക്കാര്‍ അനുവദിച്ചു. റാന്നിയിലെ പ്രധാന റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ ഫണ്ട് അനുവദിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ വായ്പ എടുത്തിട്ട് തിരിച്ചടിയ്ക്കാന്‍…
Read More