കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വനപാലികയെ കാട്ടാന ആക്രമിച്ചു

കോന്നി വാർത്ത ഡോട്ട് കോം : കാട്ടാന വനപാലികയെ ആക്രമിച്ചു.നടുവത്ത് മൂഴി വനത്തിലെ ആദിച്ചന്‍ പാറയില്‍ ആണ് സംഭവം . കോന്നി അരുവാപ്പുലം  കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ സിന്ധുവിനെ ആദ്യം  കോന്നി താലൂക്ക് ആശുപത്രിയിലും കൂടുതൽ പരിശോധനകൾക്കായി കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്ള ആദിച്ചന്‍ പാറ മേഖലയില്‍ ബീറ്റ് ഡ്യൂട്ടിയ്ക്ക് ഇടയിലാണ് സിന്ധുവിനെ കാട്ടാന ആക്രമിച്ചത് . സിന്ധുവിന്‍റെ വാരിയെല്ലുകള്‍ക്ക് പരിക്ക് ഉണ്ട് .കൊക്കാത്തോട്ടില്‍ കഴിഞ്ഞിടെ ഒരാളെ കാട്ടാന ചവിട്ടി കൊന്നിരുന്നു .

ചിത്രം : സജിന്‍ ഫ്രെണ്ട്സ് സ്റ്റുഡിയോ കോന്നി

error: Content is protected !!