രാജു ഏബ്രഹാം സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

  konnivartha.com: റാന്നി മുന്‍ എം എല്‍ എ രാജു ഏബ്രഹാമിനെ സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി കോന്നിയില്‍ നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു .സിപിഐ എം പത്തനംതിട്ട ജില്ലാ സമ്മേളനം 34 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ അഞ്ച് അം​ഗങ്ങൾ പുതുമുഖങ്ങളാണ്.സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു ഏബ്രഹാം. 25 വർഷം റാന്നി എംഎൽഎയായിരുന്നു.1961 ജൂൺ 30ന് ജനനം. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. 1996ൽ ആദ്യമായി നിയമസഭയിലെത്തി. ജില്ലാ കമ്മിറ്റി അംഗങ്ങൾ രാജു ഏബ്രഹാം, എ പത്മകുമാർ, പി ജെ അജയകുമാർ, റ്റി ഡി ബൈജു, ആർ സനൽകുമാർ, പി ബി ഹർഷകുമാർ, ഒമല്ലൂർ ശങ്കരൻ, പി ആർ പ്രസാദ്, എൻ സജികുമാർ, സക്കീർ ഹുസൈൻ, എം വി സഞ്ചു, കോമളം അനിരുദ്ധൻ, പി എസ് മോഹനൻ,…

Read More

ശബരിമലക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ സി പി എം ദത്തെടുത്തു

പത്തനംതിട്ട: റാന്നി താലൂക്കിലെ ശബരിമലക്കാടുകളില്‍ താമസിക്കുന്ന മുഴുവന്‍ ആദിവാസികളേയും ജൂണ്‍ മുതല്‍ സി.പി.ഐ.എം റാന്നി താലൂക്ക് കമ്മിറ്റി ദത്തെടുകുന്നതിന് മുന്നോടിയായി ചാലക്കയം, പമ്പ വനപ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസി കുടിലുകളിലെത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദത്തെടുക്കല്‍ ഉദ്ഘാടനം ചെയ്തു .ഏരിയാകമ്മിറ്റി മാര്‍ച്ചില്‍ വനവാസികളുടെ സര്‍വേ നടത്തിയിരുന്നു. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാതെ മൃഗതുല്യരായി വനത്തിനുള്ളില്‍ താമസിക്കുന്ന 224 ആദിവാസികളെയാണ് ദത്തെടുക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണം, വസ്ത്രം പോഷകാഹാരങ്ങള്‍ എന്നിവയും മാസം തോറും ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ സംഘത്തെ വനത്തിനുള്ളിലെത്തിച്ച് ചികിത്സയും നല്‍കും. രണ്ടാം ഘട്ടമായി വനവാസി കുട്ടികളുടെ പഠനം ദത്തെടുക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടും വസ്തുവും ഉറപ്പുവരുത്തും. രണ്ടു സെക്ടറുകളിലായി ഏരിയയിലെ 13 ലോക്കല്‍ കമ്മിറ്റികള്‍ കുടുംബങ്ങളെ ദത്തെടുക്കുന്നത്. സെക്ടര്‍ ഒന്നില്‍പ്പെടുന്ന ചാലക്കയം, പമ്പ, സന്നിധാനം, നിലയ്ക്കല്‍ വനപ്രദേശങ്ങളിലെ 25 കുടുംബങ്ങളിലെ 89 പേരെയാണ്…

Read More