അതിതീവ്ര മഴയെ തുടർന്ന് കേരളത്തിൽ (മെയ് 16) എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019, 2020, 2021 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിലുള്ളവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ…
Read Moreടാഗ്: rain
മഴയാത്ര ശ്രദ്ധേയമാകുന്നു
konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .’ നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്‍. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര്‍ മായുന്നില്ല. അവന്‍റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്‍റെ നേര്‍ വഴിയാണ് കാണിച്ചു തരുന്നത് .…
Read Moreകോന്നിയിൽ ശക്തമായ മഴയും ഇടിയും കാറ്റും
Konnivartha :ഉച്ചയ്ക്ക് ശേഷം കോന്നി മേഖലയിൽ കനത്ത മഴയും ഇടിയും കാറ്റും. കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കിഴക്കൻ മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നു. വന മേഖലയിലും കനത്ത മഴയാണ്.കല്ലേലി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മരം ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം മുടങ്ങി.2022 ഏപ്രിൽ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Read Moreവകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു
വകയാറിൽ വെള്ളം റോഡിലേക്ക് കയറി ഗതാഗതം തടസപ്പെട്ടു കോന്നി വാർത്ത ഡോട്ട് കോം :കോന്നി പുനലൂർ റോഡിൽ വകയാർ ഭാഗത്ത് വെള്ളം റോഡിലേക്ക് കയറി. ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡ് പണികൾ നടക്കുന്നതിനാൽ പല ഭാഗത്തും കുഴികൾ ഉണ്ട്. ഇതിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ശ്രദ്ധിക്കണം. കോന്നിയിൽ വീണ്ടും മഴയുടെ ശക്തി കൂടി. രാവിലെ 8 മണി വരെ 97 എം എം മഴ രേഖപ്പെടുത്തി
Read Moreകേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ഇന്നും കോന്നിയിൽ രേഖപ്പെടുത്തി കോന്നി വാർത്ത ഡോട്ട് കോം :കേരളത്തിൽ ഇന്ന് പെയ്ത മഴയുടെ കണക്കിൽ കോന്നി മുന്നിൽ എത്തി. രാവിലേ 8 മണി വരെ 97 എംഎം മഴ പെയ്തു. കോന്നി മഴമാപിനിയിലെ കണക്ക് ആണ്. കഴിഞ്ഞിടെ 104 എംഎം മഴ കോന്നിയിൽ പെയ്തു. അടുത്ത കാലത്തായി ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമായി കോന്നി മാറി. കാലാവസ്ഥയിൽ ഉണ്ടായ മാറ്റമാണ് അമിത മഴയ്ക്ക് കാരണം. നാളെ തുലാം മാസം തുടങ്ങുന്നു. തുലാം മഴ കൂടി ലഭിക്കുന്നത്തോടെ മഴയുടെ തോത് കോന്നിയിൽ കൂടും. മനോജ് പുളിവേലിൽ @കോന്നി വാർത്ത
Read Moreഅച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ
അച്ചൻ കോവിൽ നദിയുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ കോന്നി വാർത്ത ഡോട്ട് കോം :അച്ചൻ കോവിൽ, കല്ലാർ നദിയുടെ വൃഷ്ടി പ്രദേശത്തു വീണ്ടും കനത്ത മഴ. ഇരു നദിയിലും ജല നിരപ്പ് ഉയർന്നു തന്നെ. ഇന്നും പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോന്നിയിൽ രാവിലേ മുതൽ മഴയാണ്. അരുവാപ്പുലം തേക്ക് തോട്ടത്തിനു സമീപം ഉള്ള കട്ട കമ്പനിയിൽ വെള്ളം കയറി. കോന്നിയുടെ കിഴക്കൻ മലകളിൽ മഴയ്ക്ക് ശമനം ഉണ്ടായിട്ടില്ല. മിക്ക തോടും നിറഞ്ഞു. ഉരുൾ പൊട്ടൽ,മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ മലയോര യാത്രികൾ ശ്രദ്ധിക്കണം.
Read Moreകോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു
കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു കോന്നി വാർത്ത ഡോട്ട് കോം : ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 8 മണി വരെ കോന്നിയിൽ 72 മില്ലീമീറ്റർ മഴ പെയ്തു. കോന്നിയിലെ മഴ മാപിനിയിലെ കണക്കാണ് ഇത്. രാത്രി മുതൽ കനത്ത മഴയാണ്. അച്ചൻ കോവിൽ നദിയിലെ ജല നിരപ്പ് കൂടുതൽ ഉയർന്നിട്ടില്ല. മനോജ് പുളിവേലിൽ, ചീഫ് റിപ്പോർട്ടർ @കോന്നി വാർത്ത
Read Moreകോന്നിയില്‍ നിര്‍ത്താതെ പെയ്യുന്ന മഴ : മലയോരം ഉരുള്‍പൊട്ടല്‍ ഭീതിയില്‍
കോന്നിയില്‍ മഴ കനത്തതോടെ മലയോരനിവാസികള്‍ വീട്ടില്‍ തന്നെ .തിമിര്‍ത്തു പെയ്യുന്ന മഴ കോന്നിയെ കുളിരണിയിച്ചു .കാര്‍ഷിക മേഖലയായ കോന്നിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം നേരിട്ടു. കനത്ത മഴയ്ക്ക് പുറമെ ജനവാസ മേഖലകളില്‍ പോലും ഉണ്ടാവുന്ന ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് മലയോരം .നിര്‍ത്താതെ പെയ്യുന്ന മഴയാണ് ഇന്ന് കോന്നിയില്‍ അനുഭവപെട്ടത് .കോന്നിയില്‍ ഇന്ന് 6 സെന്റീമീറ്റര്‍ മഴ രേഖ പെടുത്തി . പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ തണ്ണിത്തോട്, തേക്കുതോട്, കൊക്കാതോട് എന്നിവടങ്ങളില്‍ കനത്ത മഴ ഉണ്ടായി . മഴ ശക്തമായതോടെ ഉരുള്‍പൊട്ടല്‍ സാധ്യതയും ഉണ്ട് . മഴ ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ഉരുള്‍പൊട്ടലുണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. മഴക്കെടുതിയെ നേരിടാന്‍ സംസ്ഥാനത്ത് റവന്യൂ വകുപ്പ് കാര്യമായ ഇടപെടീല്‍ നടത്തുമെന്ന പ്രതീക്ഷ ഉണ്ട് .കിഴക്കന്‍ മേഖലകളില്‍ മഴ കനത്തതോടെ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളിലെ ജലനിരപ്പും…
Read Moreപെരുമഴയെത്തിപ്പോയ്; ഒപ്പം രോഗങ്ങളും
മഴക്കാലം വരവായതോടെ പകര്‍ച്ചപ്പനികള്‍ പടരാനുള്ള സാധ്യതകളും ഏറുന്നു. പകര്‍ച്ചവ്യാധികളെ തടയുന്നതിനായി പൊതുവെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ : പകര്‍ച്ച വ്യാധികള്‍ ഉള്ളവര്‍ പൊതു വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് പരമാവധി ഒഴിവാക്കുക . പനിയുള്ള കുട്ടികളെ സ്കൂളില്‍ അയയ്ക്കാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ച് പിടിക്കുക. പനിയോ പകര്‍ച്ചവ്യാധികളോ വന്നാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ഡോക്ടറെ സമീപിക്കുക. ആവശ്യത്തിന് വിശ്രമം എടുക്കുക. കൈകള്‍ നന്നായി കഴുകിയ ശേഷം ഭക്ഷണം കഴിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. തണുത്തതോ പഴയതോ ആയ. ഭക്ഷണം ഒഴിവാക്കുക. മാലിന്യം പൊതു സ്ഥലത്ത് നിക്ഷേപിക്കരുത്. പൊതുസ്ഥലങ്ങളില്‍ തുപ്പുകയോ മലമുത്രവിസര്‍ജ്ജനം ചെയ്യുകയോ അരുത്. എലിയും കൊതുകും ഭീഷണികള്‍ വീടിന് ചുറ്റും ആനാവശ്യമായ കാടും പടര്‍പ്പും വളരാന്‍ അനുവദിക്കാതിരിക്കുക. വീടിന്റെ പരിസരങ്ങള്‍ ഇടയ്ക്കിടക്ക് പരിശോധിച്ച് എലികള്‍ മണ്ണ് തുരന്നിട്ടുണ്ടോ എന്ന് നോക്കുകയും എലികളെ നശിപ്പിക്കുകയും ചെയ്യുന്നതുവഴി എലിപ്പനികള്‍ പേലുള്ള…
Read More