റെയിന്‍ ലഹരി വിരുദ്ധ പദ്ധതി: നവംബര്‍ ഒന്നിന് ലഹരി വിരുദ്ധ സേന രൂപീകരിക്കും

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന റെയിന്‍ ( റാന്നി എഗന്‍സ്റ്റ്  നാര്‍ക്കോട്ടിക്സ് ) പദ്ധതി പ്രകാരം നവംബര്‍ ഒന്നിന് സ്‌കൂള്‍, കോളജ്, പോളിടെക്നിക്ക്, ഐടിഐകളില്‍ ലഹരി വിരുദ്ധ സേന രൂപീകരിക്കും. എംഎല്‍എയുടെ അധ്യക്ഷതയില്‍ ഈ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പോലീസ്, എക്സൈസ്, അധ്യാപകര്‍ എന്നിവരുമായി ഒത്ത് ചേര്‍ന്ന്  പ്രവര്‍ത്തിക്കും. എസ്പിസി മാതൃകയില്‍ ലഹരിവിരുദ്ധ സേനയില്‍ അംഗങ്ങളാകുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പരിശീലനം നല്‍കും. ലഹരിവിരുദ്ധ സേനയില്‍ ഒരു അധ്യാപകന്‍ കോ – ഓര്‍ഡിനേറ്റര്‍ ആകും.  പ്രഗത്ഭരായ വ്യക്തികളുടെ പങ്കെടുപ്പിച്ച് മണ്ഡലത്തില്‍  സ്റ്റുഡന്റ് അസംബ്ലി നടത്തി മൂന്ന് തരത്തില്‍ പരിശീലനം നല്‍കും. ലഹരിയുടെ ആദ്യ അനുഭവം ഒഴിവാക്കുന്നതിനായി ലഹരി ഉപയോഗത്തിലെ സാമൂഹ്യ…

Read More