റെയിൽവൺ ആപ്പ് പുറത്തിറങ്ങി: ഇനി യാത്രാ സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍

  konnivartha.com: യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താന്‍ നിരന്തരം നടപടികൾ സ്വീകരിച്ചുവരികയാണ് റെയിൽവേ. പുതുതലമുറ ട്രെയിനുകള്‍ അവതരിപ്പിച്ചതും സ്റ്റേഷനുകളുടെ പുനര്‍വികസനവും പഴയ കോച്ചുകള്‍ പുതിയ എൽഎച്ച്ബി കോച്ചുകളായി നവീകരിക്കുന്നതുമടക്കം നിരവധി നടപടികൾ കഴിഞ്ഞ ദശകം ട്രെയിന്‍ യാത്രാനുഭവം മെച്ചപ്പെടുത്തി. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസിന്റെ (സിആർഐഎസ്) 40-ാം സ്ഥാപക ദിനമായ ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് കേന്ദ്രത്തില്‍ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് റെയിൽവൺ (RailOne) എന്ന പുതിയ അപ്ലിക്കേഷന്‍ പുറത്തിറക്കി. റെയിൽവേയുമായി യാത്രക്കാരുടെ സമ്പര്‍ക്കതലങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് റെയിൽവൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉപയോക്തൃ-സൗഹൃദ രൂപകല്‍പനയോടെ എല്ലാ സേവനങ്ങളും ലഭ്യമായ സമഗ്ര അപ്ലിക്കേഷനാണിത്. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും iOS ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ആപ്പ് ലഭ്യമാണ്. താഴെപ്പറയുന്നതടക്കം യാത്രാ സേവനങ്ങളെല്ലാം ഈ ആപ്ലിക്കേഷനില്‍ സംയോജിപ്പിക്കുന്നു: ● റിസർവ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റുകളും 3%…

Read More