2019 “സൈബർ സുരക്ഷാ വർഷമായി” ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്കെതിരെയുള്ള അശ്ളീല വിഡിയോകൾ, കുട്ടികൾക്കെതിരായ മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ കേരള പോലീസ് കർശനമായ നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി രുപീകരിച്ച CCEE (Counter Child Sexual Exploitation ) യൂണിറ്റ് ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയുന്നതിന് പ്രത്യേക ഊന്നൽ നൽകുന്നു. ഈ വരുന്ന ജനുവരി മുതൽ കേരള പോലീസ് അസ്ഥാനത്തുള്ള ഹൈടെക് സെല്ലിലും കേരള പോലീസ് സൈബർ ഡോമിലും ഈ യൂണിറ്റ് പൂർണ്ണമായും പ്രവർത്തന ക്ഷമമാകും. INTERPOL-Crimes against Children Unit and the International Centre for Missing and Exploited Children (ICMEC) എന്ന അന്താരാഷ്ട്ര ഏജൻസിയുടെ പൂർണ്ണ സഹായം ഈ മേഖലയിൽ കേരള പൊലീസിന് കിട്ടുന്നുണ്ട്. കൂടാതെ കുട്ടികൾക്കെതിരെയുള്ള ഇത്തരം വിഡിയോകൾ, ചിത്രങ്ങൾ മറ്റ് ഉള്ളടക്കങ്ങൾ എന്നിവ…
Read More