രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും

  konnivartha.com: രാഹുൽമാങ്കൂട്ടം”സ്ത്രീ ” വിഷയത്തിൽ എം എല്‍ എ സ്ഥാനം രാജി വെക്കില്ല . രാഹുലിനെ കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്യും. ഇതോടെ സ്വതന്ത്ര എംഎൽഎയായി രാഹുൽമാങ്കൂട്ടത്തിൽ മാറും. ഇങ്ങനെ ഒരാളോട് രാജി ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കഴിയില്ല . പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്‌താല്‍ കോൺഗ്രസിന്‍റെ നയ പരിപാടിയിലോ നിയമസഭാ വിഷയങ്ങളിലോ രാഹുലിന് പങ്കെടുക്കാന്‍ കഴിയില്ല . ഇനി രാഹുലിന് സീറ്റോ സ്ഥാനമാനങ്ങളോ കൊടുക്കേണ്ട എന്ന നിലപാടിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക് . പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന നിലപാടില്‍ ആണ് കേന്ദ്ര കേരള നേതൃത്വം . രാഹുല്‍ സ്വയം രാജി വെച്ചില്ലെങ്കില്‍ എംഎൽഎ സ്ഥാനത്ത് തുടരുന്നതിൽ തടസ്സം ഇല്ല.രാഹുലിനെക്കൊണ്ട് എംഎൽഎ സ്ഥാനം രാജിവെപ്പിച്ചാൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.പാലക്കാട്ടെ സീറ്റ് കൈവിട്ടാൽ വരാൻ പോകുന്ന…

Read More

ധാര്‍മ്മികതയുടെ പുറത്താണ് രാജി:രാഹുല്‍ മാങ്കൂട്ടത്തില്‍

  യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു.വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരായി നിലപാടെടുക്കുന്ന സമയത്ത് ഇത്തരം വിഷയങ്ങളില്‍ ന്യായീകരിക്കേണ്ടി വരുന്ന പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. അതുകൊണ്ട് രാജിവെക്കുകയാണ്. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹം മറുപടി പറയണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. പഞ്ചനക്ഷത്രഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നും ആരോപിച്ച് നടി റിനി ആന്‍ ജോര്‍ജ് ആണ് ബുധനാഴ്ച വെളിപ്പെടുത്തല്‍ നടത്തിയത്. ആരുടെയും പേര് പറയാതെയായിരുന്നു ആരോപണങ്ങളെങ്കിലും പാര്‍ട്ടി ഗ്രൂപ്പുകളില്‍ രാഹുലിന്റെ പേര് പരാമര്‍ശിച്ച് തന്നെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍…

Read More