ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ: CAR-RACE 1.25mg Ramipril IP 1.25mg: M/s. Himalaya Meditek Pvt. Ltd, Plot No. 35 & 36 Pharmacity, Selaquil in – 248197, HTN729 L, October 2020, Calamine Lotion IP: M/s. Medismith Pharma Lab, No. 20A, I Phase, KIADB, Mysore Road, Kumbalagodu, Bangalore – 560074,…

Read More