ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്

    പതിനൊന്നാമത് ഫിഫ അറബ് കപ്പിന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇന്ന് തുടക്കമാവും. ഉദ്ഘാടന ദിവസം രണ്ട് മല്‍സരങ്ങളാണുള്ളത്. ആദ്യമാച്ചില്‍ ടുണീഷ്യ സിറിയയെ നേരിടും. രണ്ടാം മല്‍സരത്തില്‍ ഖത്തര്‍ ഫലസ്തീനുമായി ഏറ്റുമുട്ടും. 2022 ഖത്തര്‍ ലോക കപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന കലാശപോരിന് വേദിയായ ലുസെയില്‍ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനല്‍. അറബ് കപ്പ് മല്‍സരങ്ങള്‍ നടക്കുന്ന ആറ് വേദികളും ലോക കപ്പ് സമയത്ത് പരിശീലന മാച്ചുകളും മല്‍സരങ്ങളും നടന്ന സ്റ്റേഡിയങ്ങള്‍ തന്നെയാണ്. 16 ടീമുകളാണ് അറബ് കപ്പില്‍ മാറ്റുരക്കുന്നത്. നാലു ഗ്രൂപ്പുകളിലായി ആകെ 32 മല്‍സരങ്ങളായിരക്കും ഉണ്ടായിരിക്കുക. ഡിസംബര്‍ ഒമ്പത് വരെയാണ് ഗ്രൂപ്പ് പോരാട്ടങ്ങള്‍. തുടര്‍ന്ന് വരുന്ന നോക്കൗട്ട് മല്‍സരങ്ങള്‍ ഡിസംബര്‍ പതിനൊന്നിനായിരിക്കും തുടങ്ങുക.  

Read More

ഖത്തറിൽ ഇസ്രയേൽ ആക്രമണം നടത്തി : ദോഹയിൽ ഉഗ്രസ്‌ഫോടനം

  konnivartha.com: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേൽ ആക്രമണം നടത്തി. ദോഹയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഉഗ്രസ്‌ഫോടനം .10 ഇടങ്ങളില്‍ ഉഗ്രസ്‌ഫോടനം നടന്നു . കത്താര പ്രവിശ്യയിലായിരുന്നു സ്ഫോടനം. ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേൾക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം എന്നാണ് സൂചന. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

Read More

ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമപാത തുറന്നു

The United Arab Emirates, Qatar, Kuwait, and Bahrain have officially reopened their airspace following the announcement of a complete ceasefire between Iran and Israel.   ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചു : യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് konnivartha.com: ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ഇറാന്റെ മിസൈലാക്രമണത്തിന് പിന്നാലെ…

Read More

ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല അടച്ചു

  KONNIVARTHA.COM: ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതോടെ ഖത്തറും ബഹ്റൈനും കുവൈറ്റും വ്യോമമേഖല താല്‍ക്കാലികമായി അടച്ചു .ആക്രമണം ഖത്തർ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്.ഇറാന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ പ്രതിരോധിച്ചു . ആക്രമണത്തിൽ ആർക്കും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു.ഖത്തറും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമപാതയും അടച്ചു.കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇറാൻ – ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി കുവൈറ്റ് വ്യോമമേഖല താൽക്കാലികമായി അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് വ്യോമപാത അടച്ചത്. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത്, കൊണ്ടാണ് നടപടി എന്ന് കുവൈത്ത് വ്യോമയാന അധികൃതർ അറിയിച്ചു.കുവൈറ്റ് സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക സംഭവവികാസങ്ങൾ കണക്കിലെടുത്ത് തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുള്ള യോഗം…

Read More

ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകുന്നു

  ഖത്തറിലെ (Qatar) അല്‍ ഖോറിലെ അല്‍ബെയ്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനമത്സരം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെ (Ecuador) നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരത്തിന് തുടക്കമാവുക. നാല് വര്‍ഷത്തിലൊരിക്കല്‍ വരുന്ന കായിക വസന്തത്തിനെ വരവേല്‍ക്കാനായി ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. 32 ടീമുകള്‍ കിരീടപ്പോരാട്ടത്തിന് വരും ദിവസങ്ങളില്‍ കളിക്കളത്തിലിറങ്ങും. ലയണല്‍ മെസ്സിയും നെയ്മറും ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാം ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാന്‍ ഖത്തറിലെത്തിയിട്ടുണ്ട്.ഖത്തര്‍ സമയം അഞ്ച് മണിക്ക് വര്‍ണപ്രപഞ്ചമൊരുക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും.ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്ത് ലോകകപ്പ് എത്തുന്നത്. ഏഷ്യയിൽ രണ്ടാംതവണയും. 32 ടീം, 64 കളി, 831 കളിക്കാര്‍. ഡിസംബര്‍ 18ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ ചാമ്പ്യനെ വരവേല്‍ക്കും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക വിനോദമായ ഫുട്‌ബോള്‍ അതിന്റെ ലോകകപ്പ് മത്സരത്തിലേക്ക് കടക്കുമ്പോള്‍ 500 കോടി ആളുകള്‍ അത് ടെലിവിഷനിലൂടെ…

Read More

ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും

konnivartha.com : കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്.   വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള്‍ എന്നീ സേവനങ്ങളും നോര്‍ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളും നോര്‍ക്കയുടെ ഓഫീസുകളില്‍ ലഭ്യമാണ്. www.norkaroots.org എന്ന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Read More