പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീര്‍ഥാടകര്‍ക്കായി പോലീസിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്ക് വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ഉപയോഗിക്കാതെ കടന്നുവന്ന തീര്‍ഥാടകരെ പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ ഡിവൈഎസ്പി എം. രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അനുമോദിച്ചു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി 2011 മുതലാണ് ശബരിമലയില്‍ നടത്തിവരുന്നത്. പോലീസിന്റെ നേതൃത്വത്തില്‍, ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടെയുംഅയ്യപ്പ സേവാ സംഘം തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും തീര്‍ഥാടകരും പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയില്‍ പങ്കാളികളായി വരുന്നു. പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശബരിമലയിലേക്ക് കൊണ്ടുവരാതെ മാതൃക കാട്ടിയ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ തീര്‍ഥാടകരിലെ ഗുരുസ്വാമിമാരെ ആദരിക്കുകയും പുണ്യം പൂങ്കാവനത്തിന്റെ പ്രചാരണം വ്യാപിപ്പിക്കാന്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നാല് ടീമുകള്‍ തീര്‍ഥാടകര്‍ക്കിടയില്‍ പുണ്യം പൂങ്കാവനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി. എന്‍ഡിആര്‍എഫ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്,…
Read More