വേഗത നിയന്ത്രിച്ചാല്‍ അപകടം കുറയ്ക്കാം : കോന്നിയില്‍ വീണ്ടും വാഹനാപകടം

  konnivartha.com: അമിത വേഗത മൂലം ഉള്ള വാഹനാപകടം കേരളത്തില്‍ തുടരുമ്പോള്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നിയിലും നിത്യേന വാഹനാപകടം നടക്കുന്നു . കൊട്ടാരക്കര അടൂര്‍ പന്തളം തിരുവല്ല കോട്ടയം എം സി റോഡ്‌ ഒഴിവാക്കി ഏറെക്കുറെ സഞ്ചാര യോഗ്യമായ പുനലൂര്‍ മൂവാറ്റുപുഴ റോഡിലൂടെ വരുന്ന ദീര്‍ഘ ദൂര വാഹന യാത്രികര്‍ ആണ് ഏറെ നാളായി കോന്നി മേഖലയില്‍ അപകടത്തില്‍പ്പെടുന്നത് . ദീര്‍ഘ ദൂര വാഹന യാത്രികര്‍ രാത്രിയില്‍ ആണ് ഈ റോഡ്‌ പ്രയോജനപ്പെടുത്തുന്നത് . പകല്‍ ഉള്ള വാഹനങ്ങളുടെ അമിത തിരക്കുകള്‍ ഏറെക്കുറെ രാത്രി 9 നും വെളുപ്പിനെ 5 നും ഇടയില്‍ ഈ റോഡില്‍ കുറവാണ് . പുനലൂര്‍ പത്തനാപുരം കോന്നി റാന്നി മണിമല വഴി നേരെ മൂവാറ്റുപുഴ എത്തി തൃശ്ശൂര്‍ തുടങ്ങി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന ആളുകള്‍ഇപ്പോള്‍ തിരഞ്ഞെടുക്കുന്ന പാതയാണ് പുനലൂര്‍…

Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില്‍ പാതാളക്കുഴികള്‍

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞു . നിര്‍മ്മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടി കാട്ടിയിട്ടും തങ്ങള്‍ക്ക് തോന്നും പടി റോഡ്‌ നിര്‍മ്മിച്ചതിനാല്‍ കോന്നി മുറിഞ്ഞകല്‍ ഭാഗത്ത്‌ പല സ്ഥലത്തും കുഴികള്‍ രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള്‍ മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള്‍ ഇതാ ഇവിടെ കിടന്നു വളരുന്നു . അല്‍പ്പം കൂടി കഴിഞ്ഞാല്‍ പാതാളത്തില്‍ എത്തുവാന്‍ താമസം വേണ്ട . വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ്‌ പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള്‍ ഉള്ളത് .മുറിഞ്ഞകല്‍ ഭാഗത്ത്‌ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം അഞ്ചോളം കുഴികള്‍ . അതിരുങ്കല്‍ നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല്‍ ഭാഗത്ത്‌ വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള്‍ അടുത്ത്…

Read More