1. തെക്കുകിഴക്കൻ അറബിക്കടലിലുണ്ടായ ELSA 3 കപ്പലപകടത്തിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നതിനായി ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിലുള്ള സെൻ്റർ ഫോർ മറൈൻ ലിവിംഗ് റിസോഴ്സസ് ആൻഡ് ഇക്കോളജി (CMLRE) സമർപ്പിത ശാസ്ത്രീയ അന്വേഷണം നടത്തുകയുണ്ടായി. 2025 ജൂൺ 2 മുതൽ 12 വരെയുള്ള കാലയളവിൽ, FORV സാഗർ സമ്പദ കപ്പലിൽ ഗവേഷണ സംഘം കൊച്ചിക്കും കന്യാകുമാരിക്കും മധ്യേയുള്ള 23 സ്ഥലങ്ങളിൽ പരിശോധന നടത്തുകയും, അപകടാവശിഷ്ടങ്ങൾ അവശേഷിച്ച പ്രദേശത്ത് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്തു. 09°18.76’N, 76°08.22’E കോർഡിനേറ്റുകളിൽ 54 മീറ്റർ ആഴത്തിലായാണ് അപകടസ്ഥലം സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, മുങ്ങുന്ന സമയത്ത് 367 ടൺ ഫർണസ് ഓയിലും 84 ടൺ ലോ-സൾഫർ ഡീസലും ELSA 3 വഹിച്ചിരുന്നു. ഇത് വൻതോതിലുള്ള പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയുയർത്തി. 2. പ്രാരംഭ നിരീക്ഷണത്തിൽ, കപ്പലപകടം നടന്ന സ്ഥലത്തിന് ചുറ്റും…
Read More