പൊതുഇടങ്ങള്‍, പൊതുഓഫീസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന കേന്ദ്രങ്ങളെ ഭിന്നശേഷി സൗഹാര്‍ദമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ബാരിയര്‍ ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ കോംപ്ലക്‌സില്‍ 26 ലക്ഷം രൂപ ചെലവഴിച്ച് പുതുതായി സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദമായ സംസ്ഥാനമാക്കി മാറ്റുന്നതിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ അഭിമാന പദ്ധതിയാണ് ബാരിയര്‍ ഫ്രീ കേരള. റാമ്പുകള്‍, ലിഫ്റ്റുകള്‍, ഭിന്നശേഷി സൗഹൃദ വീല്‍ചെയര്‍ പാതകള്‍, ടാക്ടൈലിക്ക് ടൈല്‍സ്, ഭിന്നശേഷി സൗഹാര്‍ദമായ ടോയ്ലറ്റുകള്‍ തുടങ്ങിയവ നിര്‍മിച്ച് പൊതു ഇടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ മാറ്റിയെടുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ശാരീരിക മാനസിക പരിമിതികളെ അതിജീവിക്കുന്നതിനുള്ള ഒരുപാട് പദ്ധതികള്‍…
Read More