പത്തനംതിട്ട.റാന്നി -പെരുനാട് ധന്യ എസ്റ്റേറ്റിലെ നിരാലംബയായ സ്ത്രീ തൊഴിലാളിയെ ആനുകൂല്യങ്ങള്‍ നിഷേധിച്ചു പിരിച്ചുവിട്ട സംഭവത്തെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ മാനേജരെ മുറിയില്‍ പൂട്ടിയിട്ടു.രണ്ട് മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ പോലീസ് സംഘം മോചിപ്പിച്ചു.ഇന്ന് സ്റേഷന്‍ ഹൗസ് ഓഫീസറുടെ സാന്നിധ്യത്തില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന ധാരണയില്‍ തൊഴിലാളികള്‍ പിരിഞ്ഞു. മടത്തുംമൂഴി ഇടത്തറ നെല്ലിമൂട്ടില്‍ എന്‍.എം.അജിത കഴിഞ്ഞ പന്ത്രെണ്ട് വര്‍ഷമായി തോട്ടത്തിലെ ജോലിക്കാരിയാണ്.ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചുപോയി.ഏക മകന്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിയാണ്.അജിത അടക്കം അഞ്ചു പെണ്‍കുട്ടികളായിരുന്നു വീട്ടില്‍.മൂത്ത മക്കളെ വിവാഹം കഴിപ്പിക്കാനായി വസ്തുകള്‍ എല്ലാം മാതാപിതാക്കള്‍ വിറ്റു.ജന്മനാ അന്ധയായ അവിവാഹിതയായ സഹോദരിയുടെ അഞ്ചു സെന്ററില്‍ ഉള്ള വിട്ടിലാണ് ഇപ്പോള്‍ അജിത മകനും അമ്മയ്ക്കും ഒപ്പം താമസം.പന്ത്രെണ്ട് വര്‍ഷം മുന്‍പ് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തൊണ്ണൂറു രൂപയായിരുന്നു ദിവസ കൂലി.തോട്ടത്തിലെ കളയെടുപ്പ്,ഷീറ്റ് ഉണക്കല്‍ മുതല്‍ വിറക് കയറ്റിറക്ക് വരെ എല്ലാ ജോലിയും ചെയ്തു…
Read More