കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായിട്ടുളള ഇരവിപേരൂര്‍, അയിരൂര്‍, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-പെരുനാട്, പ്രമാടം, കോന്നി, ഏറത്ത്, ഏഴംകുളം എന്നീ പഞ്ചായത്തുകളില്‍ ഏപ്രില്‍ 28 ബുധന്‍ അര്‍ദ്ധരാത്രി മുതല്‍ മേയ് 5 ബുധന്‍ അര്‍ദ്ധരാത്രി വരെ ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടാതെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മേയ് 5 അര്‍ദ്ധരാത്രി വരെ ദീര്‍ഘിപ്പിച്ചും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. ഈ പ്രദേശങ്ങളില്‍ അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചുകൊണ്ടും താഴെ പറയുന്ന പ്രകാരം ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടും ഉത്തരവാകുന്നു. (1) വിവാഹ, മരണ ചടങ്ങുകള്‍ക്കു പരമാവധി 20 പേരും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കു പരമാവധി 10 പേരെയും മാത്രമേ…
Read More