സൌജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ നാട്ടു രാജ്യമാണ് കേരളം . സ്വകാര്യ പുസ്തക പ്രസാധകര്‍ സര്‍ക്കാര്‍ സ്കൂള്‍ കേന്ദ്രീകരിച്ച് പണം ലക്ഷ്യമാക്കി കുട്ടികള്‍ക്ക് വിവിധ പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു .പത്തോളം സ്വകാര്യ പുസ്തക പ്രസാധകര്‍ ആണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ വലയിലാക്കി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിലയ്ക്ക് നല്‍കുന്നത് .കോടികണക്കിന് രൂപയാണ് ഇത്തരത്തില്‍ സ്വകാര്യ പ്രസാധകര്‍ കൈക്കലാക്കുന്നത് .സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്കൂളിലൂടെ കുട്ടികള്‍ക്ക് നല്‍കരുത് എന്നൊരു ഉത്തരവ് മുന്‍പ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരുന്നു .സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് പ്രസാധകര്‍ കമ്മിഷന്‍ നല്‍കിയാണ് കുട്ടികളെ കൊണ്ട് പുസ്തകങ്ങള്‍ വാങ്ങിപ്പിക്കുന്നത് .ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ്സ് വരെ ഉള്ള കുട്ടികള്‍ക്ക് കുട്ടി കഥകള്‍ ,കളറിംഗ് ബുക്ക് ,യാത്രക്കാരുടെ വഴികാട്ടി ,ബാലപാഠം തുടങ്ങി നൂറോളം സ്വകാര്യ പുസ്തകങ്ങള്‍ ഇരുപതു രൂപാ മുതല്‍ നൂറു രൂപാ വരെ വില ഈടാക്കി യാണ് നിര്‍ബധിച്ചു…
Read More