റോഡ് പണികള്‍ക്കായിട്ടുള്ള അതിഥി തൊഴിലാളികളില്‍ കോവിഡ് രോഗവ്യാപനം കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ റോഡ് പണികള്‍ക്കായി എത്തിയിട്ടുള്ള അതിഥി തൊഴിലാളികളില്‍ രോഗവ്യാപനം കാണുന്നുണ്ട്. പ്രമാടം, കോന്നി, റാന്നി, തിരുവല്ല എന്നിവിടങ്ങളിലായാണ് വ്യാപനം കണ്ടു വരുന്നത്. നഗരങ്ങളിലും ജംഗ്ഷനുകളിലും ആള്‍ക്കൂട്ടം കാണപ്പെടുന്നതിനാല്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ പ്രതിരോധത്തില്‍ ജനങ്ങള്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ ഐസിയു കിടക്കകളുടെ എണ്ണം കുറവാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകും. രോഗവ്യാപനം വലിയ രീതിയില്‍ കുറഞ്ഞിട്ടില്ലെന്നും യോഗത്തില്‍ ചര്‍ച്ച ചെയ്തു.…
Read More