രാഷ്ട്രപതിയുടെ റിപ്പബ്ലിക് സന്ദേശം

എന്‍റെ  പ്രിയ സഹ പൗരന്മാരേ, നമസ്കാരം! konnivartha.com: 75- റിപ്പബ്ലിക് ദിനത്തിന്‍റെ  പൂർവസന്ധ്യയിൽ നിങ്ങൾക്കേവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നാം എത്ര ദൂരം സഞ്ചരിച്ചുവെന്നു തിരിഞ്ഞുനോക്കുമ്പോൾ എന്റെ ഹൃദയം അഭിമാനത്താൽ നിറയുകയാണ്. റിപ്പബ്ലിക്കിന്റെ 75-ാം വാർഷികം യഥാർഥത്തിൽ രാഷ്ട്രത്തിന്റെ പല വഴികളിലൂടെയുള്ള യാത്രയിലെ ചരിത്ര നാഴികക്കല്ലാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയ ‘ആസാദി കാ അമൃത് മഹോത്സവി’ൽ നമ്മുടെ രാജ്യത്തിന്റെ അതുല്യമായ മഹത്വവും വൈവിധ്യമാർന്ന സംസ്കാരവും നാം ആഘോഷിച്ചതുപോലെ, ഇതും സവിശേഷമായ ആഘോഷവേളയാണ്. നാളെ നാം ഭരണഘടനയുടെ തുടക്കം ആഘോഷിക്കുന്ന ദിവസമാണ്. അതിന്റെ ആമുഖം ആരംഭിക്കുന്നത്, ആ രേഖയുടെ ജനാധിപത്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്ന, “നാം, ഇന്ത്യയിലെ ജനങ്ങൾ” എന്ന വാക്കുകളോടെയാണ്. പാശ്ചാത്യ ജനാധിപത്യം എന്ന സങ്കൽപ്പത്തേക്കാൾ വളരെ പഴക്കമുള്ളതാണ് ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥ. അതുകൊണ്ടാണ് ഇന്ത്യയെ “ജനാധിപത്യത്തിന്റെ മാതാവ്” എന്നു വിളിക്കുന്നത്.…

Read More