രാഷ്ട്രപതി ദ്രൗപദി മുർമു മുൻ രാഷ്ട്രപതി ശ്രീ കെ ആർ നാരായണന്റെ അർദ്ധകായപ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. ശ്രീ കെ ആർ നാരായണന്റെ ജീവിതം ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണെന്നു രാഷ്ട്രപതി പറഞ്ഞു. അങ്ങേയറ്റം അർപ്പണബോധത്തോടെയും വിദ്യാഭ്യാസത്തിന്റെ കരുത്തിലൂടെയും അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിൽ എത്തിച്ചേർന്നു. ലക്ഷ്യബോധത്താൽ നയിക്കപ്പെടുമ്പോൾ ദൃഢനിശ്ചയത്തിനും അവസരത്തിനും എന്തെല്ലാം നേടാൻ കഴിയും എന്നതിന്റെ പ്രതീകമായിരുന്നു അദ്ദേഹത്തിന്റെ അക്കാദമിക മികവ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ്, ശ്രീ കെ ആർ നാരായണൻ ഇന്ത്യയുടെ വിദേശകാര്യസേവനത്തിൽ വിശിഷ്ടമായ ജീവിതപന്ഥാവു കെട്ടിപ്പടുത്തുവെന്നു ദ്രൗപദി മുർമു പറഞ്ഞു. സമാധാനം, നീതി, സഹകരണം എന്നീ മൂല്യങ്ങൾ…
Read Moreടാഗ്: PRESIDENT OF INDIA UNVEILS BUST OF FORMER PRESIDENT OF INDIA
ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആഘോഷങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു തുടക്കം കുറിച്ചു
konnivartha.com; ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഇന്ന് വർക്കല ശിവഗിരി മഠത്തിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഇന്ത്യയിലെ മഹാനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ ഭൂമികയെ സ്വാധീനിച്ച ഒരു സന്യാസിയും തത്വചിന്തകനുമായിരുന്നു അദ്ദേഹം. സമത്വം, ഐക്യം, മനുഷ്യ സ്നേഹം എന്നീ ആദർശങ്ങളിൽ വിശ്വസിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ച അഖിലേന്ത്യാ നവോത്ഥാനത്തിലെ പ്രമുഖരിൽ ഒരാളായ ശ്രീനാരായണ ഗുരു, അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ഇരുട്ടിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന് ശ്രീമതി ദ്രൗപദി മുർമു പറഞ്ഞു. എല്ലാ അസ്തിത്വങ്ങളുടെയും ഏകത്വത്തിൽ അദ്ദേഹം വിശ്വസിച്ചു. എല്ലാ ജീവജാലങ്ങൾക്കുള്ളിലെയും ദിവ്യ സാന്നിധ്യമായി അദ്ദേഹം ദൈവത്തെ കണ്ടുവെന്നും “ഒരു ജാതി, ഒരു മതം, ഒരു ദൈവം…
Read More