രാഷ്ട്രപതി ദ്രൗപദി മുർമു 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന് നൽകി ആദരിച്ചു.ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി, എല്ലാ പുരസ്കാര ജേതാക്കളെയും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെയും അഭിനന്ദിച്ചു. ‘കംപ്ലീറ്റ് ആക്ടർ’ എന്ന വിശേഷണത്തിന് അനുരൂപമായി മോഹൻലാൽ കഥാപാത്രങ്ങളിലൂടെ ഏറ്റവും മൃദുലവും തീവ്രവുമായ വികാരങ്ങളെ അനായാസം അവതരിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്ത്രീ കേന്ദ്രീകൃതമായ മികച്ച സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും അവയ്ക്ക് പുരസ്കാരങ്ങൾ ലഭിക്കുന്നതിലും രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ദാരിദ്ര്യം, പുരുഷാധിപത്യം അല്ലെങ്കിൽ മുൻവിധി എന്നിവയുമായി സ്ത്രീകൾ ഒരു പരിധിവരെ പോരാടുന്നത് നമുക്ക് കാണാനാവുമെന്ന് അവർ പറഞ്ഞു. കുട്ടികളുടെ ധാർമ്മികത രൂപപ്പെടുത്തുന്ന അമ്മമാരുടെ കഥകൾ, സാമൂഹിക മുൻവിധികളെ നേരിടാൻ സ്ത്രീകളുടെ ഒരുമിച്ചുള്ള പ്രയത്നം; വീട്, കുടുംബം, സാമൂഹ്യക്രമം എന്നിവയുടെ സങ്കീർണ്ണതകൾക്കിടയിൽ സ്ത്രീകൾ നേരിടേണ്ടിവരുന്ന ദുരവസ്ഥ; പുരുഷാധിപത്യത്തിൻ്റെ അസമത്വങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ധീരരായ…
Read More