രാഷ്ട്രപതി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു രാഷ്ട്രപതി ദ്രൗപദി മുർമു കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു. സംസാരം, കേൾവി എന്നിവ സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും വിദഗ്ധർ ആവശ്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സംസാരം, ശ്രവണ പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടായിരിക്കുകയും അവരോട് സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം പുലർത്തുകയും വേണം. ഈ മേഖലകളിലെല്ലാം AIISH ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ രാഷ്ട്രപതിി സന്തുഷ്ടി പ്രകടിപ്പിച്ചു ഒരു അഖിലേന്ത്യാ സ്ഥാപനം എന്ന നിലയിൽ, ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾക്ക് ഒരു മാതൃകയായി മാറാൻ AIISH, നിരന്തര ശ്രമങ്ങൾ നടത്തണമെന്ന്…
Read More