എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രപതി

  രാജ്യത്തിൻ്റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ സെൻ്റ് തെരേസാസ് കോളേജ് ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും ഇത് ഒരു വലിയ സംഭാവനയാണ്. ഈ സ്ഥാപനം കെട്ടിപ്പടുക്കുകയും ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ അതിനെ നയിക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളുടെ ദർശനത്തേയും പാരമ്പര്യത്തേയും നാം ആഴത്തിൽ അംഗീകരിക്കണം. കേരളത്തിൽ നിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നല്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ പതിനഞ്ച് അസാധാരണ വനിതാ അംഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നല്കി. ആ പതിനഞ്ച് മികച്ച വനിതകളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായനി വേലായുധൻ എന്നിവർ മൗലികാവകാശങ്ങൾ, സാമൂഹിക നീതി, ലിംഗസമത്വം…

Read More