രാജ്യത്തിൻ്റെ ജനസംഖ്യാപരമായ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താൻ സ്ത്രീകളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു ആത്മീയ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ സെൻ്റ് തെരേസാസ് കോളേജ് ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സാമൂഹിക പരിവർത്തനത്തിനും രാഷ്ട്രനിർമ്മാണത്തിനും ഇത് ഒരു വലിയ സംഭാവനയാണ്. ഈ സ്ഥാപനം കെട്ടിപ്പടുക്കുകയും ഒരു നൂറ്റാണ്ടോളം സുസ്ഥിര നേട്ടങ്ങളിലൂടെ അതിനെ നയിക്കുകയും ചെയ്ത വിശിഷ്ട വ്യക്തികളുടെ ദർശനത്തേയും പാരമ്പര്യത്തേയും നാം ആഴത്തിൽ അംഗീകരിക്കണം. കേരളത്തിൽ നിന്നുള്ള വനിതകൾ രാജ്യത്തിന് നേതൃത്വം നല്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ പതിനഞ്ച് അസാധാരണ വനിതാ അംഗങ്ങൾ ഇന്ത്യയുടെ ഭരണഘടനാ രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നല്കി. ആ പതിനഞ്ച് മികച്ച വനിതകളിൽ മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ, ആനി മസ്ക്രീൻ, ദാക്ഷായനി വേലായുധൻ എന്നിവർ മൗലികാവകാശങ്ങൾ, സാമൂഹിക നീതി, ലിംഗസമത്വം…
Read Moreടാഗ്: President Droupadi Murmu
പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തി
konnivartha.com; രാജ്യത്തിലെ പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അയ്യപ്പ സ്വാമിയുടെ തിരു സന്നിധിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രാര്‍ഥിച്ചു . ശബരിമലയില്‍ ദര്‍ശനവും പൂജയും നടത്തി മടങ്ങി . നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനു എത്തിയ പ്രഥമ വനിതയുടെ ആദ്യ പരിപാടി ശബരിമല ദര്‍ശനമായിരുന്നു . ഇന്നലെ വൈകിട്ട് കേരളത്തില്‍ എത്തിയ രാഷ്ട്രപതിയെ തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയില്‍ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാരാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു . ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ കോന്നി പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ രാഷ്ട്രപതി റോഡ് മാര്‍ഗം പമ്പയിലേക്ക് തിരിച്ചു . കാനന യാത്ര ചെയ്തു…
Read Moreരാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും
konnivartha.com; രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും.രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ് മാര്‍ഗം 11ന് പമ്പയിലെത്തും. ഗണപതിക്ഷേത്രത്തില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക് പുറപ്പെടും. ഫോര്‍വീല്‍ ഡ്രൈവ് ഗൂര്‍ഖ വാഹനത്തില്‍ സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരിക്കും യാത്ര. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക. ദര്‍ശനത്തിനുശേഷം പ്രത്യേകം സജ്ജമാക്കിയ മുറിയില്‍ രാഷ്ട്രപതി വിശ്രമിക്കും. മൂന്ന് മണിയോടെ നിലക്കലിലേക്ക് മടങ്ങും. ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23ന് 10.30ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50ന് ശിവഗിരിയില്‍ ശ്രീനാരായണ ഗുരുമഹാസമാധി…
Read More