ആനയുടെ സാന്നിധ്യം: റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം

  konnivartha.com: കോന്നി ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അധികാരികളോട് ആവശ്യം ഉന്നയിച്ചു . വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലാതെ ഇറങ്ങുന്നതിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം റോഡിൽ നിലവിൽ ഉണ്ട് ദിവസേനേ യാത്ര ചെയ്യുന്നവർ ഭീതിയിലാണ് യാത്ര ചെയ്യുന്നത് . പലപ്പോഴും വാഹനങ്ങൾ അടുത്ത എത്തുമ്പോഴാണ് മൃഗങ്ങൾ റോഡിൽ നിൽക്കുന്നത് അറിയുന്നത്. മുൻകരുതൽ എന്ന നിലയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വന്യജീവികളുടെ സാന്നിധ്യം റോഡിൽ ഉണ്ടെങ്കിൽ അത് കൃത്യമായി യാത്രകാരെ അറിയിക്കുവാൻ രാത്രി പകൽ സമയങ്ങളിൽ ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും…

Read More