സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജനപ്രതിനിധികളുമായി യോഗം ചേര്‍ന്നു

സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി   ജനപ്രതിനിധികളുമായി യോഗം ചേര്‍ന്നു നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന മുന്നൊരുക്കങ്ങളെക്കുറിച്ച് ജില്ലാ പ്ലാനിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, നഗരസഭ അധ്യക്ഷന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒന്നര വര്‍ഷത്തിന് ശേഷമാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുമൂലം വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണെന്ന് യോഗം വിലയിരുത്തി. സ്‌കൂളിലെത്തുന്ന കുട്ടികളും അധ്യാപകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അധ്യയനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കണമെന്നും യോഗം തീരുമാനിച്ചു. മഴക്കെടുതി…

Read More