പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ്-സി.എം.ഡി എന്‍.ഡി.പി.ആര്‍.ഇ.എം പരിശീലന പരിപാടി സെപ്റ്റംബര്‍ 18 ന് പത്തനംതിട്ടയില്‍ konnivartha.com: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്കാ റൂട്ട്സ്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പരിശീലന പരിപാടി 2025 സെപ്റ്റംബര്‍ 18 ന് പത്തനംതിട്ടയില്‍. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ശില്പശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിർവശത്തുളള വൈ.എം.സി.എ ഹാളില്‍ (കോളേജ് റോഡ്, പത്തനംതിട്ട) രാവിലെ 9.30 മുതല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം. ഉചിതമായ സംരംഭങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെൻ്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദ്ദേശങ്ങളും ലഭ്യമാകുന്നതാണ് പരിശീലനം. വിശദ വിവരങ്ങൾക്ക് സെൻ്റർ ഫോർ മാനേജ്മെൻ്റ്…
Read Moreടാഗ്: pravasi malayali
കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു
konnivartha.com: കുവൈത്തിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 25 മലയാളികൾ മരിച്ചു.കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെ(33) തിരിച്ചറിഞ്ഞു. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹം സ്ഥാപനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.മറ്റുള്ളവരുടെ വിലാസം ലഭ്യമായിട്ടില്ല . തീപിടിത്തത്തിൽ ഇതുവരെ 49 പേർ മരണപ്പെട്ടു . ഇതിൽ 7 പേരുടെ നില ഗുരുതരമാണ്.അൻപതിലേറെപ്പേർക്കു പരുക്കുണ്ട്. മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു തീ പിടിത്തം . 195 പേരാണ് ആറു നില കെട്ടിടത്തില്‍ ഉണ്ടായിരുന്നത് . മിക്കവരും മലയാളികള്‍ ആണ് . കെട്ടിടത്തിൽ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്ലാറ്റിലെ താമസക്കാര്‍ പറയുന്നു . 21 പേരുടെ വിവരങ്ങൾ ലഭ്യമായി 1.ഷിബു വർഗീസ് 2 തോമസ് ജോസഫ് 3.പ്രവീൺ മാധവ് സിംഗ് 4.ഷമീർ 5. ലൂക്കോസ്…
Read Moreകുവൈറ്റില്‍ ഫ്ലാറ്റിനു തീപിടിച്ചു: 41 മരണം : മരിച്ചവരില്‍ മലയാളികളും
konnivartha.com: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു . പത്തനംതിട്ട തിരുവല്ല നിവാസിയായ കെ ജി എബ്രഹാമിന്‍റെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് 41 പേര്‍ മരിച്ചു . മരിച്ചവരില്‍ അഞ്ചു മലയാളികളും ഉണ്ട് . 15 ആളുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു .കുവൈറ്റ് മംഗഫില്‍ എബ്രഹാം എന്ന മലയാളിയുടെ എന്‍ ബി റ്റി സി വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. കുവൈറ്റ് മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം ഉണ്ടായത് . മലയാളികള്‍ ഏറെ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . ആദ്യം…
Read More