കോന്നി വാര്ത്ത ഡോട്ട് കോം : സാംക്രമിക രോഗബാധ ഉണ്ടാകുന്നവര്ക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പുവരുത്താന് കോന്നി നിയോജക മണ്ഡലത്തിലെ മൂന്ന് സര്ക്കാര് ആശുപത്രികളില് ഐസൊലേഷന് വാര്ഡ് സജ്ജമാക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര് എംഎല്എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രി, ഏനാദിമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം, പ്രമാടം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഐസൊലേഷന് വാര്ഡുകള് സജ്ജമാക്കുന്നത്. ഇതിനായി 4.25 കോടി രൂപയാണ് ചെലവഴിക്കുന്നത്. എംഎല്എയുടെ ആസ്തി വികസന ഫണ്ടില് നിന്നാണ് ഇതിനായി തുക മാറ്റിവച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിക്ക് 1.25 കോടി, ഏനാദിമംഗലം സിഎച്ച്സിക്ക് 1.25 കോടി, പ്രമാടം പിഎച്ച്സിക്ക് 1.75 കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. കോന്നി താലൂക്ക് ആശുപത്രിയില് നിലവിലുള്ള കെട്ടിടത്തിലും, ഏനാദിമംഗലത്ത് നബാര്ഡ് ഫണ്ടില് നിന്നും നിര്മാണം പൂര്ത്തിയാക്കിയ കെട്ടിടത്തിലും, പ്രമാടത്ത് പുതിയ കെട്ടിടം നിര്മിച്ചുമാണ് വാര്ഡ് സജ്ജമാക്കുന്നത്. ഓരോ ആശുപത്രിയിലും…
Read More