വികസന സദസ് ഇന്ന് ( ഒക്ടോബര്‍ 16 )നടക്കും

നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, അയിരൂര്‍, ആറന്മുള, റാന്നി പഴവങ്ങാടി പഞ്ചായത്തുകള്‍ konnivartha.com; നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, ആറന്മുള, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ഒക്ടോബര്‍ 16 ന് നടക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ വികസന സദസ് ഉദ്ഘാടനം ചെയ്യും. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മാത്യു ടി തോമസ് എംഎല്‍എ കടപ്ര പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യും. നിരണം വൈഎംസിഎയില്‍ രാവിലെ 11 ന് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30 ന് പിജെടി ഹാളില്‍…

Read More

ആൾ താമസമില്ലാത്ത വീടിന്‍റെ പറമ്പിൽ നിന്നും മരങ്ങൾ മുറിച്ചുകടത്തി  

konnivartha.com: കോന്നി : ആൾ താമസമില്ലാത്ത വീടിൻ്റെ പറമ്പിൽ നിന്നും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന വൻ മരങ്ങൾ മുറിച്ചുകടത്തിയതായി പരാതി. കൊട്ടുപ്പിള്ളത്ത്  ജംങ്ഷനിൽ നിന്നും പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പോകുന്ന റോഡിന് സമീപത്തെ കൂവക്കര മണ്ണിൽ സിനി എം മാത്യുവിന്റെ ഏഴ് മരങ്ങളാണ് പട്ടാപ്പകൽ മുറിച്ച് കടത്തിയത്. പറമ്പിൻ്റെ അതിർത്തിയിൽ നിന്നിരുന്ന രണ്ട് മരുതി, രണ്ട് ആഞ്ഞിലി അടക്കം ഏഴ് മരങ്ങളാണ് മോഷണം പോയിട്ടുള്ളതായി പരാതിയിൽ പറയുന്നത്.ഉടമ ഇല്ലാതെ മരങ്ങൾ മുറിക്കുന്നതുകണ്ട  നാട്ടുകാർ ചോദിച്ചപ്പോൾ ഉടമസ്ഥ പറഞ്ഞിട്ടാണ് മുറിക്കുന്നത് മോഷ്ടാക്കൾ പറഞ്ഞു. എന്നാൽ പിന്നീട് നാട്ടുകാർ ഫോൺ വിളിച്ചു പറയുമ്പോഴാണ് മോഷണ വിവരം ചെങ്ങന്നൂരിൽ താമസിക്കുന്ന ഉടമസ്ഥ അറിയുന്നത്. മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമ സിനി എം മാത്യു  കോന്നി പൊലീസിന് പരാതി നൽകി.ആളില്ലാത്ത വീടുകളിലെ മരങ്ങൾ മോഷ്ടിക്കുന്നത് പ്രമാടം പ്രദേശത്ത്…

Read More

റോഡ്‌ തകര്‍ന്നു : പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ ഞാറ് നട്ട് പ്രതിഷേധിച്ചു

  konnivartha.com: പ്രമാടം ഗ്രാമപഞ്ചായത്തിലെ 3,4.6 എന്നീ വാർഡുകളിൽ കൂടി കടന്നുപോകുന്ന ഈട്ടിമ്മൂട്ടിപ്പടി തെങ്ങുംകാവ് റോഡ്‌ ശോചനീയാവസ്ഥയ്ക്കെതിരെ പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം വി ശങ്കറിന്‍റെ നേതൃത്വത്തിൽ ഞാറ് നട്ട് പ്രതിഷേധിച്ചു. വാർഡിലെ ജനപ്രതിനിധികളുടെ ഇടപെടൽ മൂലം ജില്ല പഞ്ചായത്തിൽ നിന്നും കഴിഞ്ഞ സാമ്പത്തിക വർഷം 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ജല്‍ജീവന്‍ മിഷന്റെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിന്റെ ഇരുവശവും കുഴിയെടുത്തത് പൂർവ്വ സ്ഥിതിയിലാക്കണം എന്ന വ്യവസ്ഥ കരാറുകാർ ചെയ്തിട്ടില്ല. വട്ടക്കുളഞ്ഞി -പുലരി -തെങ്ങും കാവ് റോഡ് PWD അസറ്റിൽ ഉൾപ്പെടുത്തിയതായി അറിയുന്നു.PWD യും റോഡിന് മെയിന്റനൻസ് തുക അനുവദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലെ ഉത്തരവാദിത്തമില്ലായ്മയാണ് ഈ റോഡിന്റെ ശാപമായി തീർന്നിരിക്കുന്നത്. മഴ ഒന്നു മാറുന്നതോടുകൂടി പണികൾ ആരംഭിച്ചില്ല എന്നുണ്ടെങ്കിൽ സമരം ശക്തമാക്കി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രമാടം ഗ്രാമപഞ്ചായത്തംഗം വി ശങ്കർ പറഞ്ഞു. പ്രമാടം ഇൻഡോർ…

Read More

പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം

പുതിയ പഞ്ചായത്തുകൾ ഉടനെ ഇല്ല : കൂടലിനും , അരുവാപ്പുലം ഐരവണിനും നഷ്ടം കോന്നി : കൂടുതൽ വാർഡുകൾ ഉള്ള ഗ്രാമപഞ്ചായത്തുകൾ വിഭജിച്ചു പുതിയ ഗ്രാമപഞ്ചായത്തുകൾ രുപീകരിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു . കൂടുതൽ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടാണ് പിന്മാറ്റം എന്നറിയുന്നു . വിസൃതമായ ഗ്രാമപഞ്ചായത്തുകൾ നൂറുകണക്കിനുണ്ട് . പത്തോ പന്ത്രണ്ടോ വാർഡുകൾ നിലനിർത്തിയ ശേഷം ബാക്കി വരുന്ന വാർഡുകൾ ചേർത്ത് പുതിയ പഞ്ചായത്തിന് രൂപം നൽകുവാൻ ആയിരുന്നു തീരുമാനം .അടുത്ത തിരഞ്ഞെടുപ്പിനുമുമ്പ് വാർഡുകളുടെ അതിർത്തി പുനർനിർണയവും വിഭജനവും പൂർത്തിയാക്കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് തീരുമാനിച്ചത് .സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും 40 പഞ്ചായത്തുകളെങ്കിലും വിഭജിക്കണമെന്നായിരുന്നു തദ്ദേശ സ്വയംഭരണവകുപ്പ്ഒടുവിൽ തീരുമാനിച്ചത് .ജനസംഖ്യ 27,430-ൽ കൂടുതലുള്ള ഗ്രാമപ്പഞ്ചായത്തുകളെ വിഭജിക്കാനാണ് തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നു കണ്ടറിഞ്ഞതോടെ തൽക്കാലം വിഭജനം ഉണ്ടാകില്ല .941 പഞ്ചായത്തുകളിലായി 15,962 വാർഡുകളാണ് ഇപ്പോൾ ഉള്ളത് വിഭജന…

Read More