പ്രധാനമന്ത്രിയുടെ പന്ത്രണ്ടാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയുടെ രജിസ്ട്രേഷൻ സുഗമമാക്കുന്നതിനുള്ള പോർട്ടലാണിത്. ഏകദേശം ഒരു ലക്ഷം കോടി രൂപ വകയിരുത്തുന്ന ഈ പദ്ധതിയിലൂടെ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനം നല്കും. എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് കീഴിലുള്ള രജിസ്ട്രേഷൻ സുഗമമാക്കുന്ന പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജന പോർട്ടൽ പ്രവർത്തനക്ഷമമായി. പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന എന്ന് പേരിലുള്ള തൊഴിൽ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് 2025 ജൂലൈ 1-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
Read More