രാസവള ക്ഷാമം പാർലമെന്റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി

കുട്ടനാട് ഉൾപ്പെടെ കേരളത്തെ ബാധിക്കുന്ന രാസവള ക്ഷാമം പാർലമെന്റിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി konnivartha.com; സംസ്ഥാനത്തെ ഗുരുതരമായ യൂറിയ-പൊട്ടാഷ് ക്ഷാമ പ്രശ്നം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. നിർണായകമായ വടക്കുകിഴക്കൻ മൺസൂൺ ഘട്ടത്തിൽ രാസവളങ്ങളുടെ രൂക്ഷമായ ക്ഷാമം കേരളത്തിലെ കൃഷിയെ സാരമായി ബാധിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ നെല്ല്, തെങ്ങ്, അടക്ക, റബ്ബർ, കൊക്കോ, ഏലം, പൈനാപ്പിൾ ഉൾപ്പെടെയുള്ള പ്രധാന കൃഷികളാകെ ഈ ക്ഷാമം മൂലം തകരാറിലായിരിക്കുകയാണ്. പ്രത്യേകിച്ച് പൈനാപ്പിൾ മേഖലയിൽ മാത്രം വർഷം തോറും 22,500 ടൺ യൂറിയയും 15,000 ടൺ പൊട്ടാഷും ആവശ്യമാണ്. നിലവിലെ ക്ഷാമം കർഷകരെ പരമാവധി ചെലവേറിയ മറ്റ് വളങ്ങളിലേക്കും കോംപ്ലക്സ് വളങ്ങളിലേക്കും മാറ്റിവിടുന്നത് ഉൽപാദനച്ചെലവിൽ വലിയ വർധനവിനും കൃഷിയിലെ പോഷക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നതായി എംപി വ്യക്തമാക്കി. വിദഗ്ദ്ധർ നൈട്രജന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയതായി എംപി ഓർമ്മിപ്പിച്ചു. നൈട്രജൻ —…

Read More