സ്വന്തം പിന്‍കോഡും സീലുമുള്ള ശബരിമലയിലെ പോസ്റ്റ് ഓഫീസ്

അരുണ്‍ രാജ് @കോന്നി വാര്‍ത്ത നിരവധി പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്‍കാന്‍ ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്. 689713 പിന്‍ കോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ല്‍ ആണ്. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ഈവര്‍ഷം മുതല്‍ പ്രസാദം തപാല്‍ വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം…

Read More