നിക്ഷേപകര്‍ നല്കിയ പരാതിയില്‍മേല്‍ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് വൈകുന്നു : നിക്ഷേപകര്‍ സമരത്തിന് കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകര്‍ കോന്നി പോലീസില്‍ നല്കിയ പരാതില്മേല് ഉള്ള നടപടികള്‍ വൈകുന്നു . പോലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടെന്ന സൂചന ഉള്ളതിനാല്‍ പണം നഷ്ടമായ നിക്ഷേപകര്‍ കോവിഡ് സുരക്ഷാ പാലിച്ച് കൊണ്ട് പോലീസ് സ്റ്റേഷന് മാര്‍ച്ചടക്കമുള്ള സമരങ്ങള്‍ക്ക് ഒരുങ്ങുന്നു . ഇന്ന് രാവിലെ പത്തു മണിയോടെ വിവിധ ജില്ലകളിലെ നിക്ഷേപകര്‍ വകയാര്‍ പോപ്പുലര്‍ ഗ്രൂപ്പ് ആസ്ഥാനത്ത് എത്തുകയും തുടര്‍ നടപടികളെ കുറിച്ച് തീരുമാനിക്കും . കൊല്ലം ജില്ലയിലെ നിക്ഷേപകര്‍ നാളെ കൊല്ലത്ത് സംഘടിക്കും . കോടികണക്കിന് രൂപയുടെ നിക്ഷേപം സ്ഥാപനം മടക്കി നല്കുവാന് ഉണ്ട് . നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം മടക്കി നല്‍കുന്നില്ല…
Read More