പോപ്പുലർ ഫ്രണ്ടിന്‍റെ  ആയുധകേന്ദ്രം :മഞ്ചേരിയിലെ ‘ഗ്രീൻവാലി’ എൻഐഎ കണ്ടുകെട്ടി

  konnivartha.com: പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. പിഎഫ്ഐയുടെ പ്രധാന ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലിയെന്ന് എൻഐഎ വ്യക്തമാക്കി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഗ്രീൻ വാലി അക്കാദമിയിൽ എൻഡിഎഫും പി എഫ് ഐയും ആയുധ പരിശീലനം നടത്തിയിരുന്നതായാണ് എൻഐഎയുടെ കണ്ടെത്തൽ. മഞ്ചേരിയിലെ 24 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണ് ഗ്രീന്‍ വാലി അക്കാദമി. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ടിന്റെ (എൻഡിഎഫ്) കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇതിനെ തുടര്‍ന്നാണ് കൊച്ചി യൂണിറ്റില്‍നിന്നുള്ള ചീഫ് ഇന്‍സ്പെക്ടര്‍ ഉമേഷ് റായിയുടെ നേതൃത്വത്തില്‍ കണ്ടുകെട്ടല്‍ നടപടികള്‍ ആരംഭിച്ചത്. ആയുധപരിശീലനം, കായിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം കേരളത്തില്‍…

Read More